വാഷിംങ്ടൺ: രണ്ട് വർഷം മുമ്പാണ് മൂന്നു വയസ്സുകാരൻ ഉൾപ്പെടെ നാലംഗ ഇന്ത്യൻ കുടുംബം കാനഡ-യു.എസ് അതിർത്തിയിൽ തണുത്ത് മരിച്ചത്. 39 കാരനായ ജഗദീഷ് പട്ടേൽ, ഭാര്യ വൈശാലിബെൻ, അവരുടെ 11 വയസ്സുള്ള മകൾ വിഹാംഗി, മൂന്നു വയസ്സുള്ള മകൻ ധാർമിക് എന്നിവരാണ് തണുപ്പിൽ മരിച്ചത്.
മനുഷ്യക്കടത്തിന്റെ ഭാഗമായാണ് ഇവർ അതിർത്തിയിലെത്തിയത്. കേസിൽ കുടുംബങ്ങളെ കള്ളക്കടത്ത് നടത്തി പണം സമ്പാദിച്ചെന്ന് ആരോപണവിധേയരായ ഇന്ത്യക്കാരനായ ഹർഷ്‌കുമാർ രാമൻലാൽ പട്ടേൽ (29) ഫ്ലോറിഡയിൽ നിന്നുള്ള സ്റ്റീവ് ഷാൻഡ് (50) എന്നിവരുടെ വിചാരണ ഉടൻ ആരംഭിക്കും.
Also Read: റഷ്യൻ ആക്രമണത്തിൽ 11 പേർ കൊല്ലപ്പെട്ടതായി യുക്രെയ്ൻ
ഹർഷ്‌കുമാർ പട്ടേലിന്റെ നേതൃത്വത്തിലുള്ള മനുഷ്യകടത്ത് സ്റ്റീവ് ഷാൻഡ് 11 ഇന്ത്യൻ കുടിയേറ്റക്കാർക്കായി ട്രക്കിൽ കാത്തുനിന്നെന്നും ദമ്പതികളും രണ്ട് കുട്ടികളും അതിർത്തി കടക്കുന്നതിന് മുമ്പായി മരിച്ചുവെന്നും പ്രോസിക്യൂട്ടർമാർ പറയുന്നു. പട്ടേലും കുടുംബവും മൈനസ് 38 സെൽഷ്യസ് തണുപ്പിൽ ഹിമപാതത്തിൽ മണിക്കൂറുകളോളം കനേഡിയൻ അതിർത്തിക്കുള്ളിൽ കഴിഞ്ഞതായി കരുതുന്നു.
2022 ജനുവരി 19ന് രാവിലെ കനേഡിയൻ അധികൃതർ നാലുപേരുടെയും മരവിച്ച മൃതദേഹങ്ങൾ കണ്ടെത്തി. കഴിഞ്ഞ വർഷം സെപ്റ്റംബർ 30ന് കനേഡിയൻ അതിർത്തിയിൽ 14,000ത്തിലധികം ഇന്ത്യക്കാരെ യു.എസ് ബോർഡർ പട്രോളിംഗ് അറസ്റ്റ് ചെയ്തിരുന്നു. 2022 ആയപ്പോഴേക്കും യു.എസിൽ 7,25000ത്തിലധികം ഇന്ത്യക്കാർ അനധികൃതമായി താമസിക്കുന്നുണ്ടെന്ന് ‘പ്യൂ റിസർച്ച് സെന്‍റർ’ കണ്ടെത്തി.