CMDRF

പാകിസ്ഥാന്‍ ക്രിക്കറ്റിനെതിരെ ട്രോളുമായി ഇന്ത്യന്‍ ആരാധകര്‍

പാകിസ്ഥാന്‍ ക്രിക്കറ്റിനെതിരെ ട്രോളുമായി ഇന്ത്യന്‍ ആരാധകര്‍
പാകിസ്ഥാന്‍ ക്രിക്കറ്റിനെതിരെ ട്രോളുമായി ഇന്ത്യന്‍ ആരാധകര്‍

കൊളംബൊ: വനിതാ ഏഷ്യാ കപ്പ് ടി20യില്‍ പാകിസ്ഥാനെ ഏഴ് വിക്കറ്റിന് തകര്‍ത്താണ് ഇന്ത്യ തുടങ്ങിയത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാനെ 19.2 ഓവറില്‍ 108 റണ്‍സിന് എറിഞ്ഞിട്ട ഇന്ത്യന്‍ വനിതകള്‍ വിജയലക്ഷ്യം 14.1 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ അടിച്ചെടുത്തു. 31 പന്തില്‍ 45 റണ്‍സെടുത്ത് സ്മൃതി മന്ദാനയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. 29 പന്തില്‍ 40 റണ്‍സടിച്ച ഷഫാലി വര്‍മയുടെ പ്രകടനവും ഇന്ത്യന്‍ ജയം അനായാസമാക്കി. സ്‌കോര്‍ പാകിസ്ഥാന്‍ 19.2 ഓവറില്‍ 108, ഇന്ത്യ 14.1 ഓവറില്‍ 109-3.

ഇതോടെ പാകിസ്ഥാന്‍ ക്രിക്കറ്റിനെതിരെ ട്രോളുമായി വന്നിരിക്കുകയാണ് ആരാധകര്‍. അടുത്തകാലത്ത് പാകിസ്ഥാനെതിരെ ഇന്ത്യ നേടിയ വിജയങ്ങളെല്ലാം താരതമ്യപ്പെടുത്തിയാണ് ട്രോളുകള്‍. കഴിഞ്ഞ ആഴ്ച്ച ലോക ലെജന്‍ഡ്സ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യയുടെ വിജയം, ടി20 ലോകകപ്പിലെ വിജയം, അണ്ടര്‍ 19 ലോകകപ്പിലെ വിജയം എന്നിവയെല്ലാം ബന്ധപ്പെടുത്തിയാണ് ട്രോളുകള്‍.

Top