CMDRF

ഇന്ത്യൻ ഭക്ഷണം ‘അഴുക്കു മസാല’; ഓസ്‌ട്രേലിയൻ മാധ്യമപ്രവർത്തക​ക്കെതിരെ വ്യാപക വിമർശനം

ഇന്ത്യൻ ഭക്ഷണം ‘അഴുക്കു മസാല’; ഓസ്‌ട്രേലിയൻ മാധ്യമപ്രവർത്തക​ക്കെതിരെ വ്യാപക വിമർശനം
ഇന്ത്യൻ ഭക്ഷണം ‘അഴുക്കു മസാല’; ഓസ്‌ട്രേലിയൻ മാധ്യമപ്രവർത്തക​ക്കെതിരെ വ്യാപക വിമർശനം

ഒരുപാട് രുചിക്കൂട്ടുകൾ കൂടുന്നതാണ് ഇന്ത്യൻ ഭക്ഷണ വിഭവങ്ങൾ. ലോകത്തെവിടെ ചെന്നാലും ഇന്ത്യക്കാർ നാട്ടിലെ ഭക്ഷണം അന്വേഷിക്കുന്നവരാണ്. നമ്മുടെ ഒരോ സ്ഥലങ്ങളിലും ഉണ്ട് അവിടുത്തെ സ്പെഷ്യൽ ഡിഷുകൾ. എന്നാൽ ഇന്ത്യക്കാരെ ചൊടിപ്പിച്ചുകൊണ്ട് രം​ഗത്തെത്തിയിരിക്കുയാണ് ഓസ്‌ട്രേലിയൻ മാധ്യമപ്രവർത്തകയായ ഡോ. സിഡ്‌നി വാട്‌സൺ. ഇന്ത്യയിലെ വിഭവങ്ങളിൽ ചേർക്കുന്ന മസാലകളെ കുറിച്ചാണ് പരാമർശം. ഇന്ത്യയിൽ നിന്നുള്ള ഭക്ഷണം ‘കത്തുന്നത് പോലെയാണ്’ എന്നായിരുന്നു എക്സിൽ ഡോ. വാട്സ​ന്‍റെ അഭിപ്രായ പ്രകടനം. ഈ പ്രത്യേക പാചകരീതിയുടെ ആരാധകരെ ‘സ്വയം പീഡയിൽ സന്തോഷം കണ്ടെത്തുന്നവർ’ എന്നർഥം വരുന്ന ‘മസോക്കിസ്റ്റിക്’ എന്നും വിശേഷിപ്പിച്ചു. മാത്രമല്ല, ഇന്ത്യൻ സുഗന്ധ വ്യഞ്ജനങ്ങൾക്ക് ‘അഴുക്കി​ന്‍റെ മസാലകൾ’ എന്ന ലേബലും പതിച്ചു.

അതേസമയം, ‘ഇന്ത്യൻ ഭക്ഷണമാണ് ഭൂമിയിലെ ഏറ്റവും മികച്ചത്’ എന്ന അടിക്കുറിപ്പോടെ ടെക്‌സാസിൽ നിന്നുള്ള ജെഫ് ത​ന്‍റെ വായിൽ വെള്ളമൂറുന്ന ഇന്ത്യൻ ഭക്ഷണത്തി​ന്‍റെ ചിത്രം പങ്കിട്ടതോടെയാണ് ഇതി​ന്‍റെയൊക്കെ തുടക്കം. ‘പറ്റു​മെങ്കിൽ എന്നോട് ഏറ്റുമുട്ടൂ’ എന്നും അദ്ദേഹം പറഞ്ഞു. മൂന്ന് വ്യത്യസ്ത കറികൾ, ചോറ്, കബാബ്, ചട്ണി എന്നിവ ഉൾപ്പെട്ടതായിരുന്നു ഭക്ഷണം. ജെഫി​ന്‍റെ പോസ്റ്റ് 23.9 ദശലക്ഷത്തിലധികം കാഴ്‌ചക്കാരുമായി എക്സിൽ വ്യാപിച്ചു. പലരും ലോകത്തി​ന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സ്വന്തം പാചകപ്പട്ടിക പങ്കിട്ടു.

Also Read: പാളത്തില്‍ നിന്നിറങ്ങി പാടത്തുകൂടെ സഞ്ചരിച്ച് തീവണ്ടി എന്‍ജിന്‍

എന്നാൽ ഇതെല്ലാം ഇന്ത്യൻ ഭക്ഷണപ്രിയരെ ചൊടിപ്പിച്ചു. തീർച്ചയായും ഓസ്‌ട്രേലിയൻ ഭക്ഷണത്തേക്കാൾ മികച്ചതാണിത്. ഗോമാംസത്തിന് പകരം കംഗാരു മാംസം ഉള്ള ഏറ്റവും മോശം ഭക്ഷണം ഇംഗ്ലീഷ് ഭക്ഷണമാണെ’ന്ന് ഒരാൾ അഭിപ്രായപ്പെട്ടു. ‘ഞാനിത് വസ്തുതാപരമായി പരിശോധിച്ചു. വാസ്തവത്തിൽ ഇത് ഏറ്റവും മികച്ച ഭക്ഷണമാണ് ഇന്ത്യയിലേതെന്ന് മറ്റൊരാളും പറഞ്ഞു.

Top