റിയാദ്: സൗദി കിഴക്കൻ പ്രവിശ്യയിലെ താമസസ്ഥലത്ത് ഇന്ത്യൻ തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി. ആന്ധ്രാപ്രദേശിലെ ശ്രീകാകുളം സ്വദേശി നാരായൺ വംഗ (50) ആണ് റാസ് തനൂറാ പട്ടണത്തിന് സമീപം ജുഅയ്മയിൽ മരിച്ചത്. അതേസമയം താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
റാസ് തനൂറായിലെ ഒരു ഇൻഡസ്ട്രിയൽ കമ്പനിയിലെ തൊഴിലാളിയായിരുന്നു നാരായൺ. ഹൃദയസ്തംഭനമാണ് മരണകാരണം. മൃതദേഹം റാസ് തനൂറാ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് നടപടികൾക്ക് നേതൃത്വം നൽകുന്ന പ്രവാസി വെൽഫെയർ ജനസേവന വിഭാഗം കൺവീനർ സലിം ആലപ്പുഴ അറിയിച്ചു. ഭാര്യ: പുണ്യവതി, മകൻ: സുരേഷ്.