കോട്ടയത്ത് ഐഐഐടി പഠിക്കാം; അറിയാം കൂടുതൽ വിവരങ്ങൾ

പ്രവേശനപരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് പ്രവേശനം

കോട്ടയത്ത് ഐഐഐടി പഠിക്കാം; അറിയാം കൂടുതൽ വിവരങ്ങൾ
കോട്ടയത്ത് ഐഐഐടി പഠിക്കാം; അറിയാം കൂടുതൽ വിവരങ്ങൾ

ന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്‌നോളജി (ഐ.ഐ.ഐ.ടി.) കോട്ടയം വിവിധ ഗവേഷണപ്രോഗ്രാമുകൾക്ക് അപേക്ഷക്ഷണിച്ചു. കംപ്യൂട്ടർ സയൻസിലും അതിന്റെ അനുബന്ധമേഖലകളിലും ലോകോത്തര നിലവാരത്തിലുള്ള ഗവേഷണത്തിന് സ്ഥാപനം അവസരം നൽകുന്നു. സ്കോളർഷിപ്പ്, സ്പോൺസേഡ്‌, സെൽഫ്-ഫിനാൻസിങ്, എക്സ്‌ടേർണൽ രജിസ്‌ട്രേഷൻ എന്നീ വിഭാഗങ്ങളിലായാണ് പ്രവേശനം.

ഫാക്കൽറ്റികൾ വിദേശത്തെയും ഇന്ത്യയിലെയും സ്ഥാപനങ്ങളുമായി നടത്തുന്ന ഗവേഷണപ്രോജക്ടുകളിൽ പങ്കാളികളാകാൻ കഴിയും. വിദേശസർവകലാശാലകളുമായുള്ള വിദ്യാർഥിസഹകരണത്തിലൂടെ ഗവേഷണത്തിന്റെ നൂതനമേഖലകൾ മനസ്സിലാക്കാം. പ്രവേശനപരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് പ്രവേശനം.

മേഖലകൾ

  • കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ്: കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ്, ഇൻഫർമേഷൻ ടെക്‌നോളജി, കംപ്യൂട്ടർ ആപ്ലിക്കേഷൻസ്, ഇ.സി.ഇ. തത്തുല്യമേഖലകളിൽ 60 ശതമാനം മാർക്കോടെയുള്ള മാസ്റ്റർ ബിരുദം.
  • ഐ.ഐ.ടി., എൻ.ഐ.ടി., ഐ.ഐ.ഐ.ടി. എന്നിവിടങ്ങളിൽനിന്നോ ദേശീയപ്രാധാന്യമുള്ള സ്ഥാപനങ്ങളിൽനിന്നോ കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ്, ഇൻഫർമേഷൻ ടെക്‌നോളജി, ഇലക്‌ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനിയറിങ് മേഖലകളിൽ 75 ശതമാനം മാർക്കോടെ നേടിയ നാലുവർഷ ബിരുദം. ഇങ്ങനെ ചേരുന്ന വിദ്യാർഥികൾക്ക് പ്രോഗ്രാം പൂർത്തിയാകുമ്പോൾ എക്സിറ്റ് ഓപ്ഷൻ ഇല്ലാതെ എം.എസ്.-പിഎച്ച്.ഡി. ബിരുദം നൽകും.
  • ഇലക്‌ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനിയറിങ്: ഇ.സി.ഇ., ഇ.ഇ.ഇ. എന്നിവയിലോ അനുബന്ധമേഖലകളിലോ 60 ശതമാനം മാർക്കോടെയുള്ള മാസ്റ്റർബിരുദം. ഇലക്‌ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനിയറിങ്, ഇലക്‌ട്രിക്കൽ എൻജിനിയറിങ് ബ്രാഞ്ചുകളിൽ ഐ.ഐ.ടി., എൻ.ഐ.ടി., ഐ.ഐ.ഐ.ടി. എന്നിവിടങ്ങളിൽനിന്നോ ദേശീയപ്രാധാന്യമുള്ള മറ്റുസ്ഥാപനങ്ങളിൽനിന്നോ ഉള്ള നാലുവർഷ ബിരുദം. ഇവർക്ക് എക്സിറ്റ് ഓപ്ഷൻ ഇല്ലാതെ പ്രോഗ്രാം കഴിയുമ്പോൾ എം.എസ്.-പിഎച്ച്.ഡി. നൽകും
  • കംപ്യൂട്ടേഷണൽ മാത്തമാറ്റിക്സ്: മാത്തമാറ്റിക്സ്, മാത്തമാറ്റിക്സ് ആൻഡ് കംപ്യൂട്ടിങ്, അപ്ലൈഡ് മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ്‌ അല്ലെങ്കിൽ അനുബന്ധമേഖലയിൽനിന്നുള്ള രണ്ടുവർഷ എം.എസ്‌സി. അല്ലെങ്കിൽ ഇന്റഗ്രേറ്റഡ് എം.എസ്‌സി.

അപേക്ഷ

phd.iiitkottayam.ac.in വഴി നവംബർ 30 വരെ അപേക്ഷിക്കാം. ഓരോമേഖലയ്ക്കും പ്രത്യേകം അപേക്ഷ നൽകണം.

Top