CMDRF

ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ ജഴ്‌സി പുറത്തിറങ്ങി

ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ ജഴ്‌സി പുറത്തിറങ്ങി
ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ ജഴ്‌സി പുറത്തിറങ്ങി

ഡല്‍ഹി: ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യയുടെ പുതിയ ജഴ്‌സി പുറത്തിറങ്ങി. നീല ജഴ്‌സിക്കൊപ്പം ഓറഞ്ച് നിറം കലര്‍ന്നതാണ് പുതിയ ജഴ്‌സി. കുപ്പായത്തിലെ കൈയ്യുടെ ഭാഗമാണ് ഓറഞ്ച് നിറത്തിലുള്ളത്. ചില ഭാഗങ്ങളില്‍ വെള്ള നിറവുമുണ്ട്. വ്യത്യസ്തമായ രീതിയിലുള്ള വീഡിയോയിലൂടെയാണ് അഡിഡാസ് ഇന്ത്യന്‍ ടീമിന്റെ ജഴ്‌സി അവതരപ്പിച്ചിരിക്കുന്നത്.

ഒരു ഹെലികോപ്ടര്‍ പോകുന്നത് കേള്‍ക്കുന്ന ഇന്ത്യന്‍ താരങ്ങള്‍ മുകളിലേക്ക് നോക്കുന്നു. രോഹിത് ശര്‍മ്മ, കുല്‍ദീപ് യാദവ്, രവീന്ദ്ര ജഡേജ എന്നിവര്‍ വീഡിയോയിലുണ്ട്. ഹെലികോപ്ടറില്‍ ഇന്ത്യന്‍ ജഴ്‌സി പ്രദര്‍ശിപ്പിക്കുകയാണ്. ഒരു രാജ്യം ഒരു ജഴ്‌സി എന്നാണ് പുതിയ കുപ്പായത്തെ അഡിഡാസ് വിശേഷിപ്പിച്ചിരിക്കുന്നത്.

ട്വന്റി 20 ലോകകപ്പില്‍ ജൂണ്‍ അഞ്ചിനാണ് ഇന്ത്യ ആദ്യ മത്സരം കളിക്കുന്നത്. അയര്‍ലന്‍ഡ് രോഹിതിന്റെ സംഘത്തിന് എതിരാളികളാകും. കാനഡ പാകിസ്താന്‍, അമേരിക്ക തുടങ്ങിയ ടീമുകള്‍ ആദ്യ ഘട്ടത്തില്‍ ഇന്ത്യയുടെ എതിരാളികളാകും.

Top