CMDRF

സൗദി അറേബ്യയില്‍ ഇന്ത്യക്കാരന്‍ മരിച്ച നിലയില്‍

പൊലീസെത്തി മൃതദേഹം ജുബൈല്‍ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി

സൗദി അറേബ്യയില്‍ ഇന്ത്യക്കാരന്‍ മരിച്ച നിലയില്‍
സൗദി അറേബ്യയില്‍ ഇന്ത്യക്കാരന്‍ മരിച്ച നിലയില്‍

റിയാദ്: സൗദി അറേബ്യയില്‍ പ്രവാസി ഇന്ത്യക്കാരനെ മരിച്ച നിലയില്‍ കണ്ടെത്തി. മഹാരാഷ്ട്ര ഗോണ്ഡ്യ സ്വദേശി അനില്‍ മേശ്രം നാരായണനെ (32) ആണ് ജുബൈലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. നിര്‍മാണ തൊഴിലാളിയായി ജോലി ചെയ്യുകയായിരുന്നു അനില്‍.

മാനസിക വിഷാദം നിമിത്തം ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക നിഗമനം. പൊലീസെത്തി മൃതദേഹം ജുബൈല്‍ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. പ്രവാസി വെല്‍ഫെയര്‍ ജനസേവന വിഭാഗം കണ്‍വീനര്‍ സലിം ആലപ്പുഴയുടെ നേതൃത്വത്തില്‍ തുടര്‍നടപടികള്‍ പുരോഗമിക്കുകയാണ്.

Top