ലബനനിലെ ഹിസ്‌ബുള്ളയും ഇസ്രയേലും തമ്മിലുള്ള സംഘർഷം അതിരൂക്ഷമായ പശ്ചാത്തലത്തിൽ ഇന്ത്യൻ പൗരന്മാർക്ക് ജാഗ്രതാ സന്ദേശം നൽകി ലബനനിലെ ഇന്ത്യൻ എംബസി. ലബനനിലേക്ക് ഇന്ത്യക്കാർ യാത്ര ചെയ്യരുതെന്നും അവിടുള്ള ഇന്ത്യൻ പൗരന്മാർ മറ്റു യാത്രകൾ നിയന്ത്രിക്കണമെന്നും നിർദേശത്തിൽ പറയുന്നു.
‘‘ലബനനിൽ ഉള്ളവർ രാജ്യം വിടണം. ഏതെങ്കിലും കാരണത്താൽ ഇനി ലബനനിൽ തുടരുന്നവർ അതീവ ജാഗ്രത പുലർത്തണം. ലബനനിൽ തുടരുന്നവർ യാത്രകൾ നിയന്ത്രിക്കണം. ബെയ്റൂത്തിലെ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെടണം’’ – ബെയ്‌റൂത്തിലെ ഇന്ത്യൻ എംബസി പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു.
Also Read: പാശ്ചാത്യ രാജ്യങ്ങൾക്കെതിരെ ആണവാക്രമണ മുന്നറിയിപ്പുമായി പുടിൻ
cons.beirut@mea.gov.in എന്ന ഇമെയിൽ ഐഡിയിലോ +96176860128 എന്ന ഫോൺ നമ്പറിലോ ബന്ധപ്പെടാനാണ് നിർദേശം.