CMDRF

ഇന്ത്യന്‍ നാവികസേന ഡീകമ്മീഷന്‍ മുങ്ങിക്കപ്പല്‍ പൊളിക്കാനായി കണ്ണൂര്‍ അഴീക്കല്‍ തുറമുഖത്ത്

ഇന്ത്യന്‍ നാവികസേന ഡീകമ്മീഷന്‍ മുങ്ങിക്കപ്പല്‍ പൊളിക്കാനായി കണ്ണൂര്‍ അഴീക്കല്‍ തുറമുഖത്ത്
ഇന്ത്യന്‍ നാവികസേന ഡീകമ്മീഷന്‍ മുങ്ങിക്കപ്പല്‍ പൊളിക്കാനായി കണ്ണൂര്‍ അഴീക്കല്‍ തുറമുഖത്ത്

കണ്ണൂര്‍: ഇന്ത്യന്‍ നാവികസേന ഡീകമ്മീഷന്‍ ചെയ്ത മുങ്ങിക്കപ്പല്‍ പൊളിക്കാനായി കണ്ണൂര്‍ അഴീക്കല്‍ തുറമുഖത്തെത്തിച്ചു. പൊതുമേഖലാ സ്ഥാപനമായ സില്‍ക്കിലാണ് കപ്പല്‍ പൊളിക്കുക. അഞ്ച് ദിവസത്തെ പരിശ്രമത്തിനൊടുവിലാണ് മുങ്ങിക്കപ്പല്‍ കരയ്ക്കടുപ്പിച്ചത്.

കൊച്ചിയിലെ സ്വകാര്യ കമ്പനിയാണ് വിലയ്‌ക്കെടുത്തത്. ഒരു ടണ്ണിന് 2500 രൂപയാണ് പൊളിക്കല്‍ നിരക്ക്. 1950 ടണ്ണോളം ഭാരമുണ്ട്. അഴീക്കലില്‍ കപ്പല്‍ പൊളിക്കല്‍ ജനകീയ പ്രക്ഷോഭത്തെ തുടര്‍ന്ന് 2014ല്‍ നിര്‍ത്തിയിരുന്നു. 2019ലാണ് വീണ്ടും തുടങ്ങിയത്.

ഐഎന്‍എസ് സിന്ധുധ്വജ് 35 വര്‍ഷം നാവികസേനയുടെ അഭിമാനമായിരുന്ന മുങ്ങിക്കപ്പല്‍. വിശാഖപട്ടണത്ത് നിന്നാണ് കൊണ്ടുവന്നത്. മൂന്ന് വര്‍ഷത്തിന് ശേഷം ആദ്യമായാണ് ഒരു കപ്പല്‍ സ്റ്റീല്‍ ഇന്‍ഡസ്ട്രീസ് കേരള ലിമിറ്റഡില്‍ പൊളിക്കാനെത്തിയത്. മണല്‍ത്തിട്ട കാരണം കരയ്ക്കടുപ്പിക്കാനായില്ല. മാരിടൈം ബോര്‍ഡിന്റെ സഹായത്തോടെ ഒടുവില്‍ ലക്ഷ്യം കണ്ടു. മൂന്ന് മത്സ്യബന്ധന ബോട്ടുകളും ടഗും ഉപയോഗിച്ചാണ് കപ്പല്‍ വലിച്ചടുപ്പിച്ചത്.

Top