സിംഗപ്പൂരിൽ ഇന്ത്യൻ വംശജനായ മുൻ മന്ത്രിക്ക് അഴിമതിക്കേസിൽ ഒരു വർഷം തടവ്

പ്രതിക്ക് 10 ശതമാനം വരെ ശിക്ഷാ ഇളവിന് മാത്രമേ അർഹതയുള്ളൂവെന്ന് ജഡ്ജി ഹൂങ് പറയുന്നു

സിംഗപ്പൂരിൽ ഇന്ത്യൻ വംശജനായ മുൻ മന്ത്രിക്ക് അഴിമതിക്കേസിൽ ഒരു വർഷം തടവ്
സിംഗപ്പൂരിൽ ഇന്ത്യൻ വംശജനായ മുൻ മന്ത്രിക്ക് അഴിമതിക്കേസിൽ ഒരു വർഷം തടവ്

സിംഗപ്പൂർ: സിംഗപ്പൂരിൽ ഇന്ത്യൻ വംശജനായ മുൻ ഗതാഗത മന്ത്രി എസ് ഈശ്വരന് അഴിമതിക്കേസിൽ ഒരു വർഷം തടവ്. അഴിമതിയും നീതി തടയുന്നതുമായി ബന്ധപ്പെട്ട അഞ്ച് ആരോപണങ്ങൾ സെപ്തംബർ 24 ന് ഹൈക്കോടതിയിൽ അദ്ദേഹം സമ്മതിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

പ്രോസിക്യൂഷൻ ആറുമാസമായിരുന്നു ശിക്ഷ നൽകണമെന്ന് വാദിച്ചതെങ്കിലും ജഡ്ജി വിൻസെന്റ് ഹൂങ് അത് അപര്യാപ്തമാണെന്ന് പറഞ്ഞ് ശിക്ഷ കാലയളവ് വർധിപ്പിക്കുകയായിരുന്നു.

Also Read: ആഞ്ഞടിച്ച് ‘ക്രാത്തൺ’ ചുഴലിക്കാറ്റ്; ദുരിതത്തിലായി ജനജീവിതം

സ്വാതന്ത്ര്യാനന്തര സിംഗപ്പൂരിൽ സെക്ഷൻ 165 പ്രകാരം പ്രോസിക്യൂട്ട് ചെയ്യപ്പെടുന്ന ആദ്യ വ്യക്തിയാണ് മുൻ മന്ത്രിയെന്ന് ദി സ്ട്രെയിറ്റ്സ് ടൈംസ് റിപ്പോർട്ട് ചെയ്തു. പ്രതിഭാഗത്തിൻ്റെ വാദങ്ങൾ അംഗീകരിക്കാൻ കഴിയില്ലെന്നും, പ്രതിക്ക് 10 ശതമാനം വരെ ശിക്ഷാ ഇളവിന് മാത്രമേ അർഹതയുള്ളൂവെന്നും ജഡ്ജി ഹൂങ് പറയുന്നു. ഒരു പൊതുപ്രവർത്തകൻ എന്ന നിലയിൽ കുറ്റവാളി എത്ര ഉയർന്ന പദവി വഹിക്കുന്നുവോ അത്രയധികം കുറ്റബോധം ഉയരുമെന്നും അദ്ദേഹം പറ‍ഞ്ഞു.

Top