അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിനായി കാത്തിരിക്കുകയാണ് ലോകം. അമേരിക്കന്‍ ജനത ആവേശത്തോടെയാണ് ഡൊണാള്‍ഡ് ട്രംപും കമല ഹാരിസും തമ്മിലുള്ള പോരാട്ടം ഏറ്റെടുത്തിരിക്കുന്നത്. ഇപ്പോഴിതാ ഇന്ത്യന്‍ വംശജ കൂടിയായ ഡെമോക്രാറ്റ് സ്ഥാനാര്‍ഥി കമല ഹാരിസിന് പിന്തുണ അറിയിച്ചു കൊണ്ട് തയ്യാറാക്കിയ പ്രചാരണ ഗാനമാണ് ലോക ശ്രദ്ധ നേടുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണം ശക്തമാകുന്നതിനിടെയാണ് ബോളിവുഡ് രീതിയിലുള്ള പാട്ടുമായി കമലക്ക് ഇന്ത്യന്‍ സമൂഹത്തിലുള്ള പിന്തുണ അറിയിച്ചു കൊണ്ട് ഗാനം പുറത്ത് വിട്ടത്.
‘നാച്ചോ നാച്ചോ’ എന്ന് പേരിട്ടിരിക്കുന്ന ഗാനം ഹാരിസിന് വേണ്ടിയുള്ള നാഷണല്‍ ഫിനാന്‍സ് കമ്മിറ്റി അംഗമായ അജയ് ഭൂട്ടോറിയയാണ് പുറത്തിറക്കിയത്. മിഷിഗണ്‍, പെന്‍സില്‍വാനിയ, വിസ്‌കോണ്‍സിന്‍, ജോര്‍ജിയ, നെവാഡ, അരിസോണ തുടങ്ങിയ സംസ്ഥാനങ്ങളിലെ വോട്ടര്‍മാരെ ഊര്‍ജസ്വലരാക്കുക, പ്രചാരണത്തില്‍ വോട്ടര്‍മാരെ ആവേശത്തിലാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഗാനം പുറത്തിറക്കിയിരിക്കുന്നത്.
Also Read: ജോ ബൈഡൻ പ്രസിഡന്റ് പദവിയിൽ 40 ശതമാനവും അവധി
1.5 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ ‘ഹമാരി യെ കമലാ ഹാരിസ്’ എന്ന് തുടങ്ങുന്ന ഹിന്ദി ഗാനമാണ് പ്രചാരണത്തിനായി പുറത്തിറക്കിയിരിക്കുന്നത്. ഗാനത്തോടൊപ്പം കമല ഹാരിസിന്റെ വീഡിയോ രംഗങ്ങളും കാണാം. എല്ലാവരുടെയും മനസ്സ് കീഴടക്കിയ ‘ആര്‍ആര്‍ആര്‍’ എന്ന ചിത്രത്തിലെ ‘നാട്ടു നാട്ടു’ എന്ന ട്രാക്കില്‍ തന്നെയാണ് ഗാനം പുനര്‍നിര്‍മ്മിച്ചിരിക്കുന്നത്.
പ്രധാന സംസ്ഥാനങ്ങളിലെ 50 ലക്ഷത്തോളം തെക്കേ ഏഷ്യന്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ പാട്ടിനാകും എന്നാണ് കണക്കുകൂട്ടല്‍. തേഷ് പരീഖ് നിര്‍മിച്ച് ഷിബാനി കശ്യപ് ആലപിച്ച വീഡിയോയില്‍ തെലുങ്ക്, തമിഴ്, ഗുജറാത്തി, പഞ്ചാബി, ഹിന്ദി ഭാഷകളിലെ കമ്മ്യൂണിറ്റി നേതാക്കളുടെ സന്ദേശങ്ങളും ഉള്‍പ്പെടുന്നു.