CMDRF

പുതുചരിത്രമെഴുതി ഇന്ത്യന്‍ താരം മനിക ബത്ര പ്രീക്വാര്‍ട്ടറില്‍

പുതുചരിത്രമെഴുതി ഇന്ത്യന്‍ താരം മനിക ബത്ര പ്രീക്വാര്‍ട്ടറില്‍
പുതുചരിത്രമെഴുതി ഇന്ത്യന്‍ താരം മനിക ബത്ര പ്രീക്വാര്‍ട്ടറില്‍

പാരീസ്: ടേബിള്‍ ടെന്നീസ് വനിതാ സിംഗിള്‍സില്‍ പുതുചരിത്രമെഴുതി ഇന്ത്യന്‍ താരം മനിക ബത്ര പ്രീക്വാര്‍ട്ടറില്‍. റാങ്കിങ്ങില്‍ തന്നേക്കാള്‍ മുന്നിലുള്ള ഫ്രാന്‍സിന്റെ ഇന്ത്യന്‍ വംശജയായ പ്രിതിക പാവഡെയെ പരാജയപ്പെടുത്തിയാണ് മനിക പ്രീക്വാര്‍ട്ടറിലെത്തിയത്. നാലു ഗെയിമും സ്വന്തമാക്കിയായിരുന്നു 28-ാം റാങ്കുകാരിയായ മനികയുടെ മുന്നേറ്റം. സ്‌കോര്‍: 11-9, 11-6, 11-9, 11-7. ലോക റാങ്കിങ്ങില്‍ 18-ാം സ്ഥാനത്തുള്ള താരമാണ് പ്രിതിക.

ഇതോടെ ഒളിമ്പിക്സില്‍ ടേബിള്‍ ടെന്നീസില്‍ സിംഗിള്‍സ് പോരാട്ടത്തില്‍ പ്രീക്വാര്‍ട്ടറിലെത്തുന്ന ആദ്യ ഇന്ത്യന്‍താരമെന്ന നേട്ടവും 29-കാരിയായ മനിക സ്വന്തം പേരിലാക്കി. ഹോങ്കോങ്ങിന്റെ സു ചെങ്ഷു, ജപ്പാന്റെ മിയു ഹിരാനോ മത്സര വിജയിയെയാണ് പ്രീക്വാര്‍ട്ടറില്‍ മനിക നേരിടുക.

Top