ദുലീപ് ട്രോഫി രണ്ടാംറൗണ്ട് മത്സരങ്ങളിലേക്ക് ഇന്ത്യന്‍ താരം റിങ്കു സിങ്ങ്

സെപ്റ്റംബര്‍ 12-ന് ആന്ധ്രാപ്രദേശിലെ അനന്ദ്പുരില്‍ രണ്ടാംറൗണ്ടിന് തുടക്കമാവും .

ദുലീപ് ട്രോഫി രണ്ടാംറൗണ്ട് മത്സരങ്ങളിലേക്ക് ഇന്ത്യന്‍ താരം റിങ്കു സിങ്ങ്
ദുലീപ് ട്രോഫി രണ്ടാംറൗണ്ട് മത്സരങ്ങളിലേക്ക് ഇന്ത്യന്‍ താരം റിങ്കു സിങ്ങ്

ന്യൂഡല്‍ഹി: ദുലീപ് ട്രോഫി രണ്ടാംറൗണ്ട് മത്സരങ്ങളിലേക്ക് ഇന്ത്യന്‍ താരം റിങ്കു സിങ്ങിനെ തിരഞ്ഞെടുത്തു. സെപ്റ്റംബര്‍ 12-ന് ആന്ധ്രാപ്രദേശിലെ അനന്ദ്പുരില്‍ രണ്ടാംറൗണ്ടിന് തുടക്കമാവും . അജിത് അഗാര്‍ക്കറിന്റെ നേതൃത്വത്തിലുള്ള ബി.സി.സി.ഐ. സെലക്ഷന്‍ കമ്മിറ്റിയാണ് റിങ്കുവിനെ ഉള്‍പ്പെടുത്തിയതായി പ്രഖ്യാപനം നടത്തിയത്. ബംഗ്ലാദേശിനെതിരായ പരമ്പരയുള്ളതിനാല്‍ ശുഭ്മാന്‍ ഗില്‍, കെ.എല്‍. രാഹുല്‍ ഉള്‍പ്പെടെയുള്ള താരങ്ങളെ ദുലീപ് ട്രോഫിയില്‍ ഉള്‍പ്പെടുത്തിയില്ല.

ALSO READ: രാജ്യത്തിന് ആഘോഷിക്കാൻ വീണ്ടുമൊരു നിമിഷം സൃഷ്ടിക്കുകയാണ് ലക്ഷ്യം: ഹർമൻപ്രീത് കൗർ

ബി സ്‌ക്വാഡില്‍നിന്ന് യശസ്വി ജയ്‌സ്വാള്‍, ഋഷഭ് പന്ത് പോലെയുള്ള താരങ്ങള്‍ക്ക് ബംഗ്ലാദേശിനെതിരായ പരമ്പരയില്‍ പങ്കെടുക്കേണ്ടതുള്ളതിനാല്‍ ദുലീപ് ട്രോഫിയുടെ ഭാഗമാകാൻ കഴിയില്ല. ഈ സ്ഥാനത്തേക്കാണ് റിങ്കുവിനെ പരിഗണിക്കാൻ ഒരുങ്ങിയത്. ധ്രുവ് ജുറേല്‍, കുല്‍ദീപ് യാദവ്, ആകാശ്ദീപ് എന്നിവരും ബംഗ്ലാദേശിനെതിരായ പരമ്പരയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

ഇന്ത്യ എ യുടെ ക്യാപ്റ്റനായി മായങ്ക് അഗര്‍വാളിനെ നിശ്ചയിച്ചു. ഗില്ലിന് പകരം പ്രഥം സിങ്, കെ.എല്‍. രാഹുലിന് പകരം അക്ഷയ് വദ്കര്‍, ജുറേലിന് പകരം എസ്.കെ. റഷീദ് എന്നിവരെയും പരിഗണിച്ചു. കുല്‍ദീപിന് പകരം ശംസ് മുലാനിയെയും ആകാശ് ദീപിന് പകരം ആഖിബ് ഖാനെയും ഉള്‍പ്പെടുത്തി.

Top