സെമി ഫൈനലിന് മുമ്പായി പ്രതികരണവുമായി ഇന്ത്യന്‍ താരം രോഹിത് ശര്‍മ്മ

സെമി ഫൈനലിന് മുമ്പായി പ്രതികരണവുമായി ഇന്ത്യന്‍ താരം രോഹിത് ശര്‍മ്മ

ആന്റിഗ്വ: ട്വന്റി 20 ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരായ സെമി ഫൈനലിന് മുമ്പായി പ്രതികരണവുമായി ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മ. ഓസ്‌ട്രേലിയ ഇനി ഈ ടൂര്‍ണമെന്റില്‍ ഇല്ലെന്നും, ഓസീസ് മികച്ചൊരു ടീമാണെന്നും നിരവധി ചാമ്പ്യന്‍ഷിപ്പുകള്‍ നേടിയവരാണെന്നും. അവര്‍ക്കെതിരായ വിജയം ആത്മവിശ്വാസം നല്‍കുന്നുവെന്നും, ട്വന്റി 20 ക്രിക്കറ്റില്‍ ആത്മവിശ്വാസത്തിന് വലിയ പങ്കാണുള്ളതെന്നും ഇന്ത്യന്‍ ക്യാപ്റ്റന്‍ പറഞ്ഞു. ഐസിസി ടൂര്‍ണമെന്റുകളുടെ നോക്കൗട്ട് ഘട്ടത്തില്‍ പുറത്താകുന്ന പതിവിലും രോഹിത് പ്രതികരിച്ചു. ഇത് മറ്റൊരു മത്സരം മാത്രമാണ്, മുമ്പ് എന്ത് സംഭവിച്ചുവെന്ന് ചിന്തിക്കുന്നില്ല. ഇന്ന് നടക്കാന്‍ പോകുന്നത് സെമി ഫൈനലാണെന്നും. ഇന്നത്തെ മത്സരത്തിന്റെ സാഹചര്യങ്ങള്‍ക്കനുസരിച്ച് നന്നായി കളിക്കാനാണ് ഇന്ത്യന്‍ ടീം ശ്രമിക്കുന്നതെന്നും രോഹിത് ശര്‍മ്മ പ്രതികരിച്ചു.

ട്വന്റി 20 ലോകകപ്പില്‍ ഇന്ന് നടക്കുന്ന സെമിയില്‍ ഇംഗ്ലണ്ടാണ് ഇന്ത്യയുടെ എതിരാളികള്‍. തോല്‍വി അറിയാതെയാണ് രോഹിത് ശര്‍മ്മയുടെയും സംഘത്തിന്റെയും ലോകകപ്പ് യാത്ര. എന്നാല്‍ ആദ്യ റൗണ്ടില്‍ ഓസ്‌ട്രേലിയയോടും സൂപ്പര്‍ എട്ടില്‍ ദക്ഷിണാഫ്രിക്കയോടും പരാജപെട്ടായിരുന്നു ഇംഗ്ലണ്ടിന്റെ വരവ്. ആദ്യ സെമിയില്‍ അഫ്ഗാനിസ്ഥാനെ തോല്‍പ്പിച്ച് ദക്ഷിണാഫ്രിക്ക സെമിയില്‍ കടക്കുകയാണുണ്ടായത്.

Top