CMDRF

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്; സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോട് പരാജയപ്പെട്ട് ചെന്നൈ സൂപ്പര്‍ കിംഗ്‌സ്

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്; സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോട് പരാജയപ്പെട്ട് ചെന്നൈ സൂപ്പര്‍ കിംഗ്‌സ്
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്; സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോട് പരാജയപ്പെട്ട് ചെന്നൈ സൂപ്പര്‍ കിംഗ്‌സ്

ഹൈദരാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോട് പരാജയപ്പെട്ട് ചെന്നൈ സൂപ്പര്‍ കിംഗ്‌സ്. ആദ്യം ബാറ്റ് ചെയ്ത ചെന്നൈ 165 റണ്‍സ് നേടി. ചെറിയ സ്‌കോര്‍ പ്രതിരോധിക്കാനിറങ്ങിയ സൂപ്പര്‍ കിംഗ്‌സിന് തിരിച്ചടിയായത് അഭിഷേക് ശര്‍മ്മയുടെ വെടിക്കെട്ട്. വെറും 12 പന്ത് മാത്രം നേരിട്ട താരം 37 റണ്‍സ് നേടിയാണ് പുറത്തായത്. പക്ഷേ അപ്പോഴേയ്ക്കും 2.4 ഓവറില്‍ സണ്‍റൈസേഴ്‌സ് സ്‌കോര്‍ 46ല്‍ എത്തിയിരുന്നു. അഭിഷേകിനെ പുറത്താക്കാന്‍ ചെന്നൈ കൃത്യമായ പദ്ധതിയാണ് ഇട്ടത്. തുടര്‍ച്ചയായി ലെഗ് സൈഡിലേക്കായിരുന്നു അഭിഷേക് ഉന്നമിട്ടത്.

ഇത് മനസിലാക്കിയ ചെന്നൈ ടീം അഭിഷേകിനായി ലെഗ് സൈഡ് ബൗണ്ടറിയില്‍ രണ്ട് ഫീല്‍ഡര്‍മാരെ നിയോഗിച്ചു. അപ്പോള്‍ അടുത്ത പന്തില്‍ ലെഗ് സൈഡിലേക്ക് നീങ്ങിയ അഭിഷേക് ദീപക് ചഹറിനെ ഓഫ് സൈഡിലേക്ക് അടിച്ചകറ്റി. ഇതോടെ ഓഫ് സൈഡിലും ലെഗ് സൈഡിലും ഓരോ ഫീല്‍ഡര്‍മാരെ ചെന്നൈ നിയോഗിച്ചു. ട്രാവിസ് ഹെഡ് ആ ക്ലാസിന് പോയിട്ടില്ല. പിന്നോട്ടു വെയ്ക്കുന്ന കാലാണ് അയാളുടെ കരുത്ത്

അടുത്ത പന്തില്‍ അഭിഷേക് വീണു. ഓഫ് സൈഡില്‍ തേഡ്മാനിലേക്ക് അടിച്ച പന്ത് തകര്‍പ്പന്‍ ക്യാച്ചിലൂടെ രവീന്ദ്ര ജഡേജ പിടികൂടി. ഇത്ര മികച്ച ഫീല്‍ഡ് പ്ലേസ്‌മെന്റ് നടത്തിയത് ആരെന്നാണ് ഇനിയുള്ള ചോദ്യം. ഐപിഎല്‍ കമന്റേറ്റേഴ്‌സ് സംഘം പറഞ്ഞത് അത് റുതുരാജ് ഗെയ്ക്ക്വാദിന്റെ തന്ത്രം എന്നാണ്. എങ്കിലും ഇതിഹാസ നായകന്‍ എം എസ് ധോണിയുടെ കൂര്‍മ്മബുദ്ധി തന്നെയാവും ആ വിക്കറ്റിന് പിന്നിലെ കാരണം.

Top