ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്; ചെന്നൈ സൂപ്പര്‍ കിങ്സ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ ഇന്ന് നേരിടും

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്; ചെന്നൈ സൂപ്പര്‍ കിങ്സ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ ഇന്ന് നേരിടും
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്; ചെന്നൈ സൂപ്പര്‍ കിങ്സ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ ഇന്ന് നേരിടും

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് ചെന്നൈ സൂപ്പര്‍ കിങ്സ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ നേരിടും. ചെന്നൈയുടെ തട്ടകമായ ചെപ്പോക്ക് സ്റ്റേഡിയത്തില്‍ വൈകിട്ട് 7.30നാണ് മത്സരം. തുടര്‍ച്ചയായ രണ്ട് പരാജയങ്ങളില്‍ വലഞ്ഞ് സ്വന്തം കാണികള്‍ക്കുമുന്നില്‍ ഇറങ്ങുന്ന ചെന്നൈയ്ക്ക് ഇന്ന് വിജയം അനിവാര്യമാണ്. മറുവശത്ത് തുടര്‍ച്ചയായ നാലാം വിജയം ലക്ഷ്യമിട്ടാണ് കൊല്‍ക്കത്ത എതിരാളികളുടെ തട്ടകത്തിലെത്തുന്നത്.

ഏപ്രില്‍ അഞ്ചിന് ബംഗ്ലാദേശിലേക്ക് തിരിച്ചുപോയ മുസ്തഫിസുര്‍ ഇപ്പോള്‍ തിരിച്ചെത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. 2024 ടി20 ലോകകപ്പിന് മുന്നോടിയായി വിസാപ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് വേണ്ടി ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് താരത്തെ വിളിപ്പിച്ചു. വിസ നടപടിക്രമങ്ങള്‍ക്കായി ബംഗ്ലാദേശിലേക്ക് പോയതിനാലാണ് മുസ്തഫിസുറിന് സണ്‍റൈസേഴ്സിനെതിനെതിരായ മത്സരം നഷ്ടമായത്.ശ്രീലങ്കന്‍ യുവതാരം മതീഷ പതിരാനയ്ക്ക് പരിക്കാണ് തിരിച്ചടിയായത്. പരിക്ക് ഗുരുതരമല്ലെന്നും കരുതലിന് വേണ്ടിയാണ് താരത്തെ കഴിഞ്ഞ മത്സരത്തില്‍ കളിപ്പിക്കാതിരുന്നതെന്നുമാണ് റിപ്പോര്‍ട്ടുകള്‍. പതിരാനയും ഇപ്പോള്‍ പരിക്ക് മാറി എത്തിയിട്ടുണ്ട്. സാഹചര്യം അനുകൂലമായാല്‍ കൊല്‍ക്കത്തയ്ക്കെതിരായ മത്സരത്തില്‍ പതിരാനയും മുസ്തഫിസുറും ഇറങ്ങാനാണ് സാധ്യത. ഈ സീസണില്‍ ഇതുവരെ പതിരാന നാല് വിക്കറ്റും മുസ്തഫിസുര്‍ ഏഴ് വിക്കറ്റും വീഴ്ത്തിയിട്ടുണ്ട്.

അതേസമയം ചെന്നൈയുടെ പേസര്‍മാരായ മുസ്തഫിസുര്‍ റഹ്‌മാനും മതീഷ പതിരാനയും കൊല്‍ക്കത്തയ്ക്കെതിരായ നിര്‍ണായക മത്സരത്തില്‍ ഇറങ്ങുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരായ കഴിഞ്ഞ മത്സരത്തില്‍ ഇരുതാരങ്ങളും ഇല്ലാതിരുന്നത് ചെന്നൈയ്ക്ക് തിരിച്ചടിയായിരുന്നു. കഴിഞ്ഞ മത്സരങ്ങളില്‍ ചെന്നൈയ്ക്ക് വേണ്ടി തകര്‍പ്പന്‍ പ്രകടനങ്ങള്‍ കാഴ്ച വെച്ച് എതിരാളികളെ വിറപ്പിച്ച മുസ്തഫിസുറും പതിരാനയും ഇന്നിറങ്ങിയേക്കുമെന്നാണ് സൂചന.

Top