CMDRF

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനോട് പരാജയപ്പെട്ട് ഡല്‍ഹി ക്യാപിറ്റല്‍സ്

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനോട് പരാജയപ്പെട്ട് ഡല്‍ഹി ക്യാപിറ്റല്‍സ്
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനോട് പരാജയപ്പെട്ട് ഡല്‍ഹി ക്യാപിറ്റല്‍സ്

വിശാഖപട്ടണം: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനോട് പരാജയപ്പെട്ടിരിക്കുകയാണ് ഡല്‍ഹി ക്യാപിറ്റല്‍സ്. 106 റണ്‍സിന്റെ കനത്ത തോല്‍വിയാണ് ഡല്‍ഹി വഴങ്ങിയത്. എങ്കിലും ഡല്‍ഹിക്ക് ആശ്വസിക്കാവുന്ന പ്രകടനം സൂപ്പര്‍ താരം റിഷഭ് പന്തിന്റെ ഭാഗത്ത് നിന്നുണ്ടായി. 25 പന്തില്‍ നാല് ഫോറും അഞ്ച് സിക്‌സും സഹിതം പന്ത് 55 റണ്‍സെടുത്തു.

മൂന്നാം ബോളിലാണ് പന്തിന്റെ അത്ഭുതപ്പെടുത്തുന്ന സിക്‌സ് ഉണ്ടായത്. സ്‌കൂപ്പ് മാതൃകയിലുള്ള പന്തിന്റെ ഷോട്ട് ഫൈന്‍ ലെഗില്‍ അതിര്‍ത്തിക്കപ്പുറം കടന്നു. പന്തിന്റെ സിക്‌സ് കണ്ട കൊല്‍ക്കത്ത ടീം ഉടമ ഷാരൂഖ് ഖാന്‍ എണീറ്റ് നിന്നാണ് കൈയ്യടിച്ചത്. അടുത്ത മൂന്ന് പന്തിലും വെങ്കിടേഷ് അയ്യറിനെ പന്ത് ബൗണ്ടറി കടത്തി. ഈ ഓവറില്‍ വെങ്കിടേഷ് അയ്യറിനെതിരെ 28 റണ്‍സാണ് പന്ത് അടിച്ചുകൂട്ടിയത്.

അതില്‍ ഒരു സിക്‌സ് കണ്ണടച്ചാണ് പന്ത് അതിര്‍ത്തി കടത്തിയത്. ഡല്‍ഹി ബാറ്റിംഗിന്റെ 12-ാം ഓവറിലാണ് ഇന്ത്യന്‍ വിക്കറ്റ് കീപ്പറുടെ സൂപ്പര്‍ സിക്‌സ് ഉണ്ടായത്. ഓവര്‍ എറിയാനെത്തിയ വെങ്കിടേഷ് അയ്യരിനെ ആദ്യ ബോളില്‍ റിഷഭ് പന്ത് നാല് റണ്‍സ് അടിച്ചു. രണ്ടാം പന്തില്‍ ലോങ് ഓഫിലേക്ക് സിക്‌സ് നേടി.

Top