മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 17-ാം പതിപ്പിന്റെ കലാശപ്പോരിന് ചെന്നൈ എം എ ചിദംബരം സ്റ്റേഡിയം വേദിയാകുമെന്ന് റിപ്പോര്‍ട്ട്. ബിസിസിഐ ഒഫീഷ്യലുകളെ ഉദ്ധരിച്ച് പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. മെയ് 26നാകും ഫൈനല്‍ മത്സരം നടക്കുക. രണ്ട് പ്ലേ ഓഫ് മത്സരങ്ങള്‍ അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടക്കുമെന്നും സൂചനയുണ്ട്.
ഐപിഎല്ലിന്റെ മുഴുവന്‍ മത്സരക്രമങ്ങളും പുറത്തുവിടാന്‍ ബിസിസിഐ ശ്രമം നടത്തിക്കൊണ്ടിരിക്കുകയാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പ് തീയതിയുമായി ബന്ധമില്ലാത്ത വിധമാണ് മത്സരങ്ങള്‍ ക്രമീകരിക്കുന്നത്.ഒന്നാം ക്വാളിഫയറും എലിമിനേറ്റര്‍ മത്സരത്തിനുമാണ് അഹമ്മദാബാദ് വേദിയാകുക. രണ്ടാം ക്വാളിഫയര്‍ മത്സരം മുംബൈയിലാണ് നടക്കുക. നിലവിലത്തെ ചാമ്പ്യന് ഫൈനല്‍ വേദി അനുവദിക്കാനാണ് ബിസിസിഐ തീരുമാനം. മഹേന്ദ്ര സിംഗ് ധോണിയുടെ അവസാന ഐപിഎല്ലായി കരുതുന്നതിനാല്‍ ഇതിഹാസ താരത്തോടുള്ള ആദരവും വേദി നിര്‍ണയത്തിന് പിന്നിലുണ്ട്.