CMDRF

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്; ഡല്‍ഹി ക്യാപിറ്റല്‍സിനെ നേരിടാനൊരുങ്ങി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്; ഡല്‍ഹി ക്യാപിറ്റല്‍സിനെ നേരിടാനൊരുങ്ങി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്; ഡല്‍ഹി ക്യാപിറ്റല്‍സിനെ നേരിടാനൊരുങ്ങി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്

കൊല്‍ക്കത്ത: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ നേരിടാനൊരുങ്ങുകയാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. മത്സരത്തിന് മുമ്പ് പേസര്‍ മിച്ചല്‍ സ്റ്റാര്‍കിന്റെ മോശം ഫോമാണ് ആരാധകര്‍ക്ക് ആശങ്കയാകുന്നത്. രണ്ട് മത്സരങ്ങളിലായി എട്ട് ഓവര്‍ എറിഞ്ഞ താരം 100 റണ്‍സ് വിട്ടുകൊടുത്തു. വിക്കറ്റൊന്നും നേടാനും കഴിഞ്ഞിട്ടില്ല.

ഇന്ത്യയിലെ സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് പന്തെറിയുക പേസ് ബൗളര്‍മാര്‍ക്ക് ബുദ്ധിമുട്ടാണ്. എങ്കിലും സ്റ്റാര്‍കിന് തിരിച്ചുവരാന്‍ കഴിയും. മോശം സമയത്ത് ബൗളിംഗില്‍ തിരിച്ചടി നേരിട്ടതുകൊണ്ട് സ്റ്റാര്‍കിനെ എഴുതിത്തള്ളാന്‍ കഴിയില്ലെന്നും നൈറ്റ് റൈഡേഴ്‌സ് അധികൃതര്‍ വ്യക്തമാക്കി.

ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന തുകയ്ക്കാണ് സ്റ്റാര്‍കിനെ കൊല്‍ക്കത്ത സ്വന്താക്കിയത്. ലോകകപ്പ് ഹീറോയുടെ മോശം ഫോമില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. സ്റ്റാര്‍കിന്റെ ശക്തിദൗര്‍ബല്യങ്ങള്‍ അറിയാം. എല്ലാ സാഹചര്യങ്ങളിലും കളിച്ചുള്ള അനുഭവ സമ്പത്ത് സ്റ്റാര്‍കിനുണ്ടെന്നും കൊല്‍ക്കത്ത അധികൃതര്‍ പ്രതികരിച്ചു.

Top