CMDRF

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്; വിക്കറ്റ് വേട്ടക്കാര്‍ക്കുള്ള പര്‍പ്പിള്‍ ക്യാപ്പിനായുള്ള പോരാട്ടത്തില്‍ മോഹിത് ശര്‍മ്മ

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്; വിക്കറ്റ് വേട്ടക്കാര്‍ക്കുള്ള പര്‍പ്പിള്‍ ക്യാപ്പിനായുള്ള പോരാട്ടത്തില്‍ മോഹിത് ശര്‍മ്മ
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്; വിക്കറ്റ് വേട്ടക്കാര്‍ക്കുള്ള പര്‍പ്പിള്‍ ക്യാപ്പിനായുള്ള പോരാട്ടത്തില്‍ മോഹിത് ശര്‍മ്മ

അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ വിക്കറ്റ് വേട്ടക്കാര്‍ക്കുള്ള പര്‍പ്പിള്‍ ക്യാപ്പിനായുള്ള പോരാട്ടത്തിലാണ് മോഹിത് ശര്‍മ്മ. കഴിഞ്ഞ സീസണില്‍ 27 വിക്കറ്റുകളുമായി രണ്ടാം സ്ഥാനത്തായിരുന്നു ഗുജറാത്ത് ടൈറ്റന്‍സിന്റെ താരം. 35-ാം വയസിലും തന്റെ മികവിന് പിന്നിലെ കാരണം വെളിപ്പെടുത്തുകയാണ് മോഹിത് ശര്‍മ്മ.

2014ലെ ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സില്‍ കളിച്ച മോഹിത് സീസണില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ വീഴ്ത്തിയ താരമായിരുന്നു. 2014 ട്വന്റി 20 ലോകകപ്പിലും 2015ലെ ഏകദിന ലോകകപ്പിലും മോഹിത് ഇന്ത്യന്‍ ടീമില്‍ കളിച്ചിരുന്നു. എന്നാല്‍ പിന്നീട് താരം മോശം പ്രകടനത്തിന്റെ പേരില്‍ ക്രിക്കറ്റ് ഫ്രെയ്മില്‍ നിന്ന് അപ്രത്യക്ഷനായി. 2022ല്‍ ഗുജറാത്ത് ടൈറ്റന്‍സില്‍ നെറ്റ് ബൗളറായി മോഹിത് തിരിച്ചെത്തി. 2023ല്‍ ഗുജറാത്ത് ടീമില്‍ കളിക്കാനും താരത്തിന് അവസരം ലഭിച്ചു. ഇത്തവണ മുഹമ്മദ് ഷമിയുടെ അഭാവത്തില്‍ ഗുജറാത്ത് നിരയിലെ ഏറ്റവും നിര്‍ണായക സാന്നിധ്യമാണ് മോഹിത് ശര്‍മ്മ.

മോശം പ്രകടനം നടത്തിയാല്‍ അതില്‍ സഹതാരങ്ങളുടെ അഭിപ്രായം നിര്‍ണായകമാണ്. അത് നാം എത്രമാത്രം മികച്ചതാണെന്നും മോശമാണെന്നും തീരുമാനിക്കപ്പെടും. എന്നാല്‍ ഗുജറാത്ത് ടൈറ്റന്‍സില്‍ കഴിഞ്ഞ മൂന്ന് വര്‍ഷവും അങ്ങനെയൊരു സംസാരമേ ഉണ്ടായിട്ടില്ല. തിരുത്തലുകള്‍ ഡ്രെസ്സിംഗ് റൂമിലല്ല, പകരം പരിശീലനത്തിലാണ് ഉണ്ടാവേണ്ടത്. അത് താരങ്ങളുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുമെന്നും മോഹിത് ശര്‍മ്മ പറഞ്ഞു.

Top