ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്; നിയമ ലംഘനത്തിന് ഹാര്‍ദ്ദിക്ക് പാണ്ഡ്യയ്ക്ക് നായകന് പിഴ

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്; നിയമ ലംഘനത്തിന് ഹാര്‍ദ്ദിക്ക് പാണ്ഡ്യയ്ക്ക് നായകന് പിഴ
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്; നിയമ ലംഘനത്തിന് ഹാര്‍ദ്ദിക്ക് പാണ്ഡ്യയ്ക്ക് നായകന് പിഴ

മൊഹാലി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ബിസിസിഐ നിയമ ലംഘനത്തിന് മുംബൈ ഇന്ത്യന്‍സ് നായകന് പിഴ. പഞ്ചാബ് കിംഗ്സിനെതിരായ മത്സരത്തില്‍ കൃത്യ സമയത്ത് 20 ഓവര്‍ എറിഞ്ഞുതീര്‍ക്കാന്‍ മുംബൈക്ക് കഴിഞ്ഞില്ല. തുടര്‍ന്ന് 12 ലക്ഷം രൂപയാണ് ഹാര്‍ദ്ദിക്ക് പാണ്ഡ്യയ്ക്ക് ബിസിസിഐ പിഴി വിധിച്ചിരിക്കുന്നത്.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത മുംബൈ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 192 റണ്‍സെടുത്തു. സൂര്യകുമാര്‍ യാദവിന്റെ 78 റണ്‍സാണ് മുംബൈയ്ക്ക് മികച്ച സ്‌കോര്‍ നേടിനല്‍കിയത്. മറുപടി പറഞ്ഞ പഞ്ചാബ് 19.1 ഓവറില്‍ 183 റണ്‍സില്‍ ഓള്‍ ഔട്ടായി.

അടുത്ത മത്സരത്തില്‍ വീണ്ടും സമയപരിധിക്കുള്ളില്‍ ഓവര്‍ തീര്‍ക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഹാര്‍ദ്ദിക്ക് പാണ്ഡ്യയ്ക്കൊപ്പം സഹതാരങ്ങള്‍ക്കും പിഴശിക്ഷ വിധിക്കും. മത്സരത്തില്‍ മുംബൈ സീസണിലെ മൂന്നാം ജയം നേടിയിരുന്നു. ഒമ്പത് റണ്‍സിനായിരുന്നു ഹാര്‍ദ്ദിക്കിന്റെയും സംഘത്തിന്റെയും വിജയം.

Top