ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്; ആദ്യ വിജയം സ്വന്തമാക്കി രാജസ്ഥാന്‍ റോയല്‍സ്

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്; ആദ്യ വിജയം സ്വന്തമാക്കി രാജസ്ഥാന്‍ റോയല്‍സ്
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്; ആദ്യ വിജയം സ്വന്തമാക്കി രാജസ്ഥാന്‍ റോയല്‍സ്

ജയ്പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ആദ്യ വിജയം സ്വന്തമാക്കിയിരിക്കുകയാണ് രാജസ്ഥാന്‍ റോയല്‍സ്. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 193 റണ്‍സെടുത്തു. 52 പന്തില്‍ 82 റണ്‍സെടുത്ത് പുറത്താകാതെ നിന്ന സഞ്ജുവിന്റെ തകര്‍പ്പന്‍ ഇന്നിംഗ്‌സാണ് രാജസ്ഥാനെ മികച്ച സ്‌കോറിലേക്ക് നയിച്ചത്.

മത്സരത്തിന്റെ 15-ാം ഓവറിലാണ് സന്ദീപ് ബൗളിംഗിനെത്തുന്നത്. അപ്പോള്‍ ശക്തമായ നിലയിലായിരുന്നു ലക്‌നൗ. ആദ്യ ഓവറില്‍ അഞ്ച് റണ്‍സ് സന്ദീപ് വിട്ടുനല്‍കി. അടുത്ത ഓവറില്‍ ലക്‌നൗ നായകന്‍ കെ എല്‍ രാഹുലിനെ സന്ദീപ് പുറത്താക്കി. പിന്നാലെ മത്സരം ലക്‌നൗ കൈവിടുകയായിരുന്നു. ഒരുവശത്ത് നിക്കോളാസ് പൂരാന്‍ പൊരുതിയെങ്കിലും വിജയത്തിലേക്ക് എത്താന്‍ സാധിച്ചില്ല. 19-ാം ഓവറില്‍ തുടര്‍ച്ചയായ യോര്‍ക്കറുകള്‍ എറിഞ്ഞ് ലഖ്‌നൗ താരങ്ങളുടെ സ്‌കോറിംഗ് നിയന്ത്രിക്കാനും സന്ദീപിന് കഴിഞ്ഞു.

മത്സര വിജയത്തിന് പിന്നാലെ സഞ്ജുവിനെ തേടി മാന്‍ ഓഫ് ദ മാച്ച് പുരസ്‌കാരവുമെത്തി. പുരസ്‌കാരം വാങ്ങിയെങ്കിലും അത് സ്വന്തം ക്രെഡിറ്റില്‍ വയ്ക്കാന്‍ മലയാളി താരം കൂട്ടാക്കിയില്ല. പകരം നിര്‍ണായക സമയത്തെ പ്രകടനത്തിന് സന്ദീപ് ശര്‍മ്മയ്ക്ക് സഞ്ജു പുരസ്‌കാരം സമ്മാനിക്കുകയായിരുന്നു. സന്ദീപ് ശര്‍മ്മയുടെ മൂന്ന് ഓവറുകള്‍ ഇല്ലായിരുന്നുവെങ്കില്‍ തനിക്ക് മാന്‍ ഓഫ് ദ മാച്ച് പുരസ്‌കാരം ലഭിക്കില്ലായിരുന്നുവെന്ന് സഞ്ജു പറഞ്ഞു. കഴിവിനേക്കാള്‍ എതിരാളികളെ സമ്മര്‍ദ്ദത്തിലാക്കാനുള്ള തന്ത്രങ്ങള്‍ സന്ദീപിന് അറിയാം. അത് സന്ദീപിന്റെ ബൗളിംഗില്‍ പ്രകടമാണെന്നും സഞ്ജു വ്യക്തമാക്കി.

Top