ഇന്ത്യൻ റേസിംഗ് ലീഗ്: ആധിപത്യം തുടർന്ന് കൊച്ചി ഗോഡ് സ്പീഡ് ‘

റൗണ്ട് 2 ൽ ആവേശകരമായ ഫിനിഷിൽ തങ്ങളുടെ ആധിപത്യം നിലനിർത്താനും കൊച്ചിക്കായി.

ഇന്ത്യൻ റേസിംഗ് ലീഗ്: ആധിപത്യം തുടർന്ന് കൊച്ചി ഗോഡ് സ്പീഡ് ‘
ഇന്ത്യൻ റേസിംഗ് ലീഗ്: ആധിപത്യം തുടർന്ന് കൊച്ചി ഗോഡ് സ്പീഡ് ‘

ചെന്നൈ: പ്രഥമ ഇന്ത്യൻ റേസിംഗ് ലീഗിൽ എഫ് 4 വിഭാഗത്തിൽ ലീഡ് തുടർന്ന് കൊച്ചി ഗോഡ് സ്പീഡ്. ടീമിന് വേണ്ടി ഓസ്ട്രേലിയിൽ നിന്നുള്ള ഹഗ് ബാർട്ടറാണ് വിജയിച്ചത്. 19 കാരനായ ബാർട്ടർ മത്സരത്തിലുടനീളം മികച്ച നിലനിർത്തിയാണ് ജയിച്ചുകയറിയത്.ഇന്ത്യൻ റേസിംഗ് ലീഗ് മത്സരങ്ങളുടെ റൗണ്ട് 2 ൽ ആവേശകരമായ ഫിനിഷിൽ തങ്ങളുടെ ആധിപത്യം നിലനിർത്താനും കൊച്ചിക്കായി.

ഇന്ത്യൻ റേസിംഗ് ഫെസ്റ്റിവലിന്റെ ഭാഗമായ ഇന്ത്യൻ ചരിത്രത്തിലെ ആദ്യത്തെ നൈറ്റ് സ്ട്രീറ്റ് റേസുകൾ ഞായറാഴ്ച ഐലൻഡ് ഗ്രൗണ്ട്സ് സർക്ക്യൂട്ടിൽ സമാപിച്ചു.ഡൽഹി സ്പീഡ് ഡെമോൺസ്, ഗോവ എയസ് ടീംകളാണ് നൈറ്റ് സർക്യൂട്ട് മത്സരങ്ങളിൽ വിജയിച്ചത്. അവശേഷിക്കുന്ന രണ്ടു റൗണ്ടുകൾക്ക് ശേഷം മാത്രമേ പ്രഥമ ഇന്ത്യൻ റേസിംഗ് ലീഗിലെ വിജയിയെ അറിയാനാകു.

Also Read:ക്രിസ്റ്റ്യാനൊ റൊണാൾഡോ വിരമിക്കുമോ?

റേസിംഗ് പ്രമോഷൻസ് പ്രൈവറ്റ് ലിമിറ്റഡ് സംഘടിപ്പിച്ച ഇന്ത്യൻ റേസിംഗ് ഫെസ്റ്റിവൽ, ഇന്ത്യയിലെ മോട്ടോർ സ്പോർട്സ് രംഗത്ത് വലിയ മാറ്റങ്ങളാണ് കൊണ്ടുവരുന്നത്. ഇന്ത്യൻ റേസിംഗ് ലീഗ്, ഫോർമുല 4 ഇന്ത്യൻ ചാമ്പ്യൻഷിപ്പ് എന്നിങ്ങനെ രണ്ട് പ്രധാന ചാമ്പ്യൻഷിപ്പുകൾ ഫെസ്റ്റിവലിൽ ഉൾപ്പെടുന്നത്.നവംബർ വരെ വിവിധ റൗണ്ടുകൾ ആയാണ് സീസണിലെ മത്സരങ്ങൾ. കൊൽക്കത്ത, ഹൈദരാബാദ്, ബാംഗ്ലൂർ, ചെന്നൈ, ഡൽഹി, ഗോവ, കൊച്ചി, അഹമ്മദാബാദ് എന്നീ എട്ട് നഗരങ്ങൾ കേന്ദ്രീകരിച്ച ടീമുകൾ ആകും ടീമുകൾ ഇന്ത്യൻ റേസിംഗ് ഫെസ്റ്റിവൽ മത്സരത്തിനിറങ്ങിയത്.

Top