CMDRF

റെയില്‍വേയില്‍ 11,558 ഒഴിവുകള്‍

വികലാംഗര്‍, ട്രാന്‍സ്‌ജെന്റര്‍, ന്യൂനപക്ഷ വിഭാഗം,സാമ്പത്തിക പിന്നോക്ക വിഭാഗം എന്നിവര്‍ക്ക് 250 രൂപയാണ് അപേക്ഷ ഫീസ്

റെയില്‍വേയില്‍ 11,558 ഒഴിവുകള്‍
റെയില്‍വേയില്‍ 11,558 ഒഴിവുകള്‍

നോണ്‍ ടെക്‌നിക്കല്‍ പോപ്പുലര്‍ കാറ്റഗറിയിലേക്ക് അപേക്ഷ ക്ഷണിച്ച് റെയില്‍വേ റിക്രൂട്ട്‌മെന്റ് ബോര്‍ഡ്. 11,558 ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. വിശദമായ നോട്ടിഫിക്കേഷന്‍ ആര്‍ആര്‍ബിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും. താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് വഴി അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. സെപ്റ്റംബര്‍ 14 മുതല്‍ അപേക്ഷിക്കാം. ഒക്ടോബര്‍ 13 വരെ അപേക്ഷ സമര്‍പ്പിക്കാം.

Also Read: മെഡിക്കല്‍ ബ്രാഞ്ചില്‍ സെയിലർ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ച് ഇന്ത്യന്‍ നേവി

  1. ചിഫ് കൊമ്മേഴ്സ്യൽ കം ടിക്കറ്റ് സൂപ്പര്‍വൈസര്‍- 1736 ഒഴിവുകള്‍
  2. സ്‌റ്റേഷന്‍ മാസ്റ്റര്‍ – 994 ഒഴിവുകള്‍
  3. ഗുഡ്‌സ് ട്രെയിന്‍ മാനേജര്‍ – 3,144 ഒഴിവുകള്‍
  4. ജൂനിയര്‍ അക്കൗണ്ട് അസിസ്റ്റന്റ് കം ടൈപ്പിസ്റ്റ്- 1507 ഒഴിവുകള്‍
  5. സീനിയര്‍ ക്ലാര്‍ക്ക് കം ടൈപ്പിസ്റ്റ്- 732 ഒഴിവുകള്‍
  6. കൊമ്മേഴ്ഷ്യല്‍ കം ടിക്കറ്റ് ക്ലാര്‍ക്ക് – 2022 ഒഴിവുകള്‍
  7. അക്കൗണ്ട്‌സ് ക്ലാര്‍ക്ക് കം ടൈപ്പിസ്റ്റ്- 361 ഒഴിവുകള്‍
  8. ജൂനിയര്‍ ക്ലാര്‍ക്ക് കം ടൈപ്പിസ്റ്റ് – 990 ഒഴിവുകള്‍
  9. ട്രെയിന്‍സ് ക്ലാര്‍ക്ക് – 72 ഒഴിവുകള്‍

Also Read: മെഡിക്കൽ/മെഡിക്കൽ അലൈഡ് വിഭാഗത്തിലെ ആദ്യഘട്ട ഓപ്ഷൻ രജിസ്ട്രേഷൻ സെപ്‌റ്റംബർ 9 വരെ

അപേക്ഷ ഫീസ് : 500 രൂപയാണ് അപേക്ഷ ഫീസ്. എസ്‌സി,എസ്ടി, വിമുക്തഭടന്‍. വനിതകള്‍. വികലാംഗര്‍, ട്രാന്‍സ്‌ജെന്റര്‍, ന്യൂനപക്ഷ വിഭാഗം,സാമ്പത്തിക പിന്നോക്ക വിഭാഗം എന്നിവര്‍ക്ക് 250 രൂപയാണ് അപേക്ഷഫീസ്. ഔദ്യോഗിക വെബ്‌സൈറ്റ് നിരന്തരം സന്ദര്‍ശിക്കാന്‍ അധികൃതര്‍ നിര്‍ദേശിക്കുന്നു. വിശദവിവരങ്ങള്‍ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കാം: https://www.rrbapply.gov.in/#/auth/landing

Top