ഇന്ത്യന്‍ രൂപയ്ക്ക് ഇടിവ്

ഇറക്കുമതിക്കാരില്‍ നിന്നും ഡോളറിന്റെ ആവശ്യകത ഉയര്‍ന്നത് പ്രധാന കാരണമാണ്

ഇന്ത്യന്‍ രൂപയ്ക്ക് ഇടിവ്
ഇന്ത്യന്‍ രൂപയ്ക്ക് ഇടിവ്

ദുബൈ: യുഎഇ ദിര്‍ഹത്തിനെതിരെ ഇന്ത്യന്‍ രൂപയ്ക്ക് ഇടിവ്. വ്യാഴാഴ്ച രൂപയുടെ വിനിമയനിരക്ക് ഡോളറിനെതിരെ 83.6850 (ദിര്‍ഹം നിരക്ക് 22.80, യുഎഇ സമയം രാവിലെ 9.15) എന്ന നിലയിലായിരുന്നു. 83.5925 (22.78) എന്ന മുന്‍ നിരക്കിനെ അപേക്ഷിച്ച് 0.1% കുറവാണ് രേഖപ്പെടുത്തിയത്.

ഇറക്കുമതിക്കാരില്‍ നിന്നും ഡോളറിന്റെ ആവശ്യകത ഉയര്‍ന്നത് പ്രധാന കാരണമാണ്. കൂടാതെ ഫെഡറല്‍ റിസര്‍വ് ചെയര്‍മാന്‍ ജെറോം പവലിന്റെ പ്രസ്താവനകളും വിപണിയില്‍ പ്രധാന പങ്ക് വഹിച്ചു.

Top