CMDRF

ഇസ്രായേൽ-ഇറാൻ സംഘർഷത്തിൽ ആടിയുലഞ്ഞ് ഇന്ത്യൻ ഓഹരി വിപണി

സംഘർഷം ആരംഭിച്ചപ്പോൾ മുതൽ ഏറ്റവും കൂടുതൽ ബാധിച്ചത് എണ്ണകയറ്റുമതിയെ ആണ്

ഇസ്രായേൽ-ഇറാൻ സംഘർഷത്തിൽ ആടിയുലഞ്ഞ് ഇന്ത്യൻ ഓഹരി വിപണി
ഇസ്രായേൽ-ഇറാൻ സംഘർഷത്തിൽ ആടിയുലഞ്ഞ് ഇന്ത്യൻ ഓഹരി വിപണി

മുംബൈ: പശ്ചിമേഷ്യയിൽ അക്രമണം രൂക്ഷമായതോടെ ഓഹരിവിപണിയെയും അത് ശക്തമായി ബാധിച്ചു. ബോംബെ സൂചിക സെൻസെക്സും ദേശീയ സൂചിക നിഫ്റ്റിയും ഇന്ന് നഷ്ടത്തിലാണ്. 1250 പോയിന്റാണ് വ്യാപരത്തിന്റെ തുടക്കത്തിൽസെൻസെക്സ് ഇടിഞ്ഞത്. നിഫ്റ്റി 25,500 പോയിന്റിനും ഇടിഞ്ഞു.

വ്യാപാരം തുടങ്ങിയതിന് പിന്നാലെ സെൻസെക്സ് 1,264 പോയിന്റ് ഇടിഞ്ഞ് 83,002ലേക്ക് എത്തി. നിഫ്റ്റി 344 പോയിന്റ് ഇടിഞ്ഞ് 25,452ലേക്ക് എത്തി. പിന്നീട് ഇരു സൂചികകളും നില​ മെച്ചപ്പെടുത്തിയെങ്കിലും ഇപ്പോഴും നഷ്ടത്തിൽ തന്നെയാണ്. ബി.എസ്.ഇയിൽ ലിസ്റ്റ് ചെയ്ത ഓഹരികളുടെ വിപണിമൂല്യത്തിൽ 5.63 ലക്ഷം കോടിയുടെ കുറവുണ്ടായി. വിപണിമൂല്യം 469.23 ലക്ഷം കോടിയായാണ് കുറഞ്ഞത്.

സംഘർഷം ആരംഭിച്ചപ്പോൾ മുതൽ ഏറ്റവും കൂടുതൽ ബാധിച്ചത് എണ്ണകയറ്റുമതിയെ ആണ്. ഇത് ഉണ്ടാക്കുന്ന കുറവ് സാമ്പത്തികരംഗത്തെ നല്ലപോലെ ബാധിക്കാനിടയുണ്ട്. സെൻസെക്സിൽ റിലയൻസ് ഇൻഡസ്ട്രീസ്, എച്ച്.ഡി.എഫ്.സി ബാങ്ക്, ഐ.സി.ഐ.സി.ഐ ബാങ്ക്, എൽ&ടി, ഭാരതി എയർടെൽ എന്നി കമ്പനികൾക്കാണ് വലിയ നഷ്ടം നേരിട്ടത്. ബോംബെ സൂചികയിൽ ജെ.എസ്.ഡബ്യു സ്റ്റീൽ, ടാറ്റ സ്റ്റീൽ എന്നിവ മാത്രമാണ് നേട്ടമുണ്ടാക്കിയത്.

Top