CMDRF

ചരിത്രനേട്ടം കൊയ്ത് ഓഹരി വിപണി: സെൻസെക്സിൽ 82,000 പിന്നിട്ടു

ചരിത്രനേട്ടം കൊയ്ത് ഓഹരി വിപണി: സെൻസെക്സിൽ 82,000 പിന്നിട്ടു
ചരിത്രനേട്ടം കൊയ്ത് ഓഹരി വിപണി: സെൻസെക്സിൽ 82,000 പിന്നിട്ടു

മുംബൈ: ചരിത്രനേട്ടം നേടി ഇന്ത്യൻ ഓഹരി വിപണികൾ. ബോംബെ സൂചിക സെൻസെക്സ് 200 പോയിന്റ് നേട്ടത്തോടെയാണ് വ്യാപാരം തുടങ്ങിയത്. നിഫ്റ്റി 25,000 പോയിന്റ് പിന്നിട്ടു. ആഗോള വിപണികളിലുണ്ടായ നേട്ടമാണ് ഇന്ത്യയിലും പ്രതിഫലിച്ചത്.

ബി.എസ്.ഇ സെൻസെക്സ് 334.83 പോയിന്റ് നേട്ടത്തോടെ 82,076.17ലാണ് രാവിലെ 9.21ന് വ്യാപാരം പുരോഗമിക്കുന്നത്. നിഫ്റ്റി 104.70 പോയിന്റ് നേട്ടത്തോടെ 25,055.85ലാണ് വ്യാപാരം. നിഫ്റ്റിയിൽ മാരുതി സുസുക്കി, കോൾ ഇന്ത്യ, ഹിൻഡാൽകോ, ജെ.എസ്.ഡബ്യു, പവർഗ്രിഡ് എന്നിവയാണ് നേട്ടമുണ്ടാക്കിയ കമ്പനികൾ.

എം ആൻഡ് എം, ബി.പി.സി.എൽ, ​ഹീറോ മോട്ടോർകോർപ്, സൺ ഫാർമ, ഐഷർ മോട്ടോഴ്സ് എന്നിവ നഷ്ടമുണ്ടാക്കി. അതേസമയം, സ്വർണവിലയിലും ഇന്ന് വർധനയുണ്ടായിട്ടുണ്ട്. ഗ്രാമിന് 50 രൂപയുടെ വർധനയാണ് രേഖപ്പെടുത്തിയത്.

ഒരു ഗ്രാം സ്വർണത്തിന്റെ വില 6450 രൂപയായി ഉയർന്നു. പവന്റെ വില 51,600 രൂപയായി ഉയർന്നു. ബജറ്റിന് പിന്നാലെ കഴിഞ്ഞയാഴ്ച സ്വർണവില വൻതോതിൽ ഇടിഞ്ഞിരുന്നു.

Top