കൊച്ചിയില്‍ വാശിയേറിയ പോരാട്ടവുമായി കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് ഇറങ്ങും. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ബംഗളൂരു എഫ് സിക്കെതിരെയാണ് കളിക്കളത്തില്‍ ഇറങ്ങുന്നത് . ഇന്ന് വൈകിട്ട് കൊച്ചിയില്‍ ഏഴരയ്ക്കാണ് മത്സരം. എട്ട് പോയിന്റുള്ള ബ്ലാസ്റ്റേഴ്‌സ് ആറാം സ്ഥാനത്തും 13 പോയിന്റുമായി ബെംഗളൂരൂ എഫ്‌സി ഒന്നാമതുമാണ്. ഇരുടീമും മുഖാമുഖം വരുന്ന പതിനാറാമത്തെ മത്സരമാണിത്.
ബംഗളൂരു ഒന്‍പത് കളിയിലും കേരള ബ്ലാസ്റ്റേഴ്‌സ് നാല് കളിയിലും ജയിച്ചു. സമനിലയില്‍ പിരിഞ്ഞത് രണ്ടു കളിയില്‍ മാത്രമാണ്. ബംഗളൂരു ആകെ ഇരുപത്തിനാല് ഗോള്‍ നേടിയപ്പോള്‍ പതിനാറ് ഗോളാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഇതുവരെ നേടിയത്. ഒറ്റക്കളിയിലും തോല്‍ക്കാതെയാണ് ബംഗളൂരൂ എഫ്‌സി ഒന്നാമനായി തുടരുന്നത്. ജയം മാത്രം ലക്ഷ്യമിട്ടാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് കളത്തില്‍ ഇറങ്ങുന്നത്.
Also Read : ഏഷ്യാ കപ്പ്: ഒമാനെയും വീഴ്ത്തി ഇന്ത്യയ്ക്ക് വിജയം
അവസാന മത്സരത്തില്‍ മുഹമ്മദ് സ്‌പോര്‍ട്ടിംഗിനെ കൊല്‍ക്കത്തയില്‍ മലര്‍ത്തിയടിച്ച ആത്മവിശ്വാസം ടീമിനുണ്ട്. മികേല്‍ സ്റ്റാറേയുടെ തന്ത്രങ്ങള്‍ക്ക് ബംഗളൂരുവിനെ തകർത്ത് മടക്കാനാവുമെന്ന പ്രതീക്ഷയിലാണ് മഞ്ഞപ്പട. നായകന്‍ അഡ്രിയന്‍ ലൂണ തിരിച്ചെത്തിയതോടെ മധ്യനിരയുടെ കെട്ടുറപ്പും വീര്യവും കൂടും.