മുംബൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഒഡീഷയെ വീഴ്ത്തി മുംബൈ സിറ്റി. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് മുംബൈ വിജയം സ്വന്തമാക്കിയത്. 22-ാം മിനിറ്റില്‍ ജോര്‍ജ് പെരേര ഡയസ്, 61-ാം മിനിറ്റില്‍ ലാലിയന്‍സുവാല ചങ്തെ എന്നിവര്‍ മുംബൈയ്ക്കായി ഗോളുകള്‍ നേടി.
ഒഡീഷയുടെ ഏക ഗോള്‍ നേടിയത് ഡീഗോ മൗറീഷ്യോ ആണ്. മത്സരത്തിന്റെ 25-ാം മിനിറ്റിലാണ് മൗറീഷ്യോയുടെ ഗോള്‍ വന്നത്. ഐഎസ്എല്ലില്‍ മുമ്പ് തന്നെ മുംബൈയും ഒഡീഷയും പ്ലേ ഓഫ് ഉറപ്പിച്ചിരുന്നു. എങ്കിലും ഐഎസ്എല്‍ വിന്നേഴ്‌സ് ഷീല്‍ഡിനായി മത്സരത്തില്‍ ഇരുടീമുകള്‍ക്കും വിജയം നിര്‍ണായകമായിരുന്നു.21 മത്സരങ്ങളില്‍ നിന്ന് 47 പോയിന്റുള്ള മുംബൈ ടേബിളില്‍ ഒന്നാമതാണ്. 20 മത്സരങ്ങളില്‍ നിന്ന് 42 പോയിന്റുള്ള മോഹന്‍ ബഗാന്‍ രണ്ടാം സ്ഥാനത്താണ്. മൂന്നാം സ്ഥാനത്തുള്ള ഒഡിഷയ്ക്ക് 21 മത്സരങ്ങളില്‍ നിന്ന് 39 പോയിന്റുണ്ട്.