ദുബായ്: മകന് ഇസ്ഹാന്റെ ആറാം ജന്മദിനം രണ്ടിടങ്ങളിലായി പ്രത്യേകം ആഘോഷിച്ച് ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സയും മുന്‍ ഭര്‍ത്താവും പാകിസ്താന് ക്രിക്കറ്റ് താരവുമായ ഷുഐബ് മാലിക്കും. സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ് ചിത്രം. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ആരാധകനായ ഇസ്ഹാന് റൊണാള്‍ഡോയുടെ രൂപത്തിനൊപ്പമുള്ള കേക്കാണ് സാനിയ സമ്മാനിച്ചത്. താരത്തിന്റെ ഐക്കോണിക് ഏഴാം നമ്പര്‍ ജേഴ്സിയും ധരിച്ച് നില്ക്കുന്ന ഇസ്ഹാൻ ചിത്രത്തിലുണ്ട്.
ALSO READ: ഇന്ത്യൻ സിനിമയുടെ സൗന്ദര്യ ശിൽപ്പത്തിന് ഇന്ന് പിറന്നാൾ
ദുബായിയിൽ വെച്ചായിരുന്നു പിറന്നാൾ ആഘോഷം. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും ഇരുവരും ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചിട്ടുമുണ്ട്.
‘എന്റെ കുഞ്ഞേ, നിനക്ക് 6 വയസായെന്ന് എനിക്ക് വിശ്വസിക്കാന്‍ കഴിയുന്നില്ല. എന്റെ പുഞ്ചിരിക്ക് കാരണം നീയാണ്, ജന്മദിനാശംസകള് ലഡ്ഡു’ – ചിത്രങ്ങള്‍ക്കൊപ്പം സാനിയ കുറിച്ചു.
നദീതീരത്തുള്ള ഒരു റസ്റ്റോറന്റില്‍വെച്ചാണ് മകനൊപ്പം ഇരുവരും ജന്മദിനം ആഘോഷിച്ചത്. മാലിക്ക് ഒരുക്കിയ കേക്ക് കാറിന്റെ തീമിലുള്ളതായിരുന്നു. കേക്കിനു മുകളില്‍ മഞ്ഞ ലംബോര്‍ഗിനിയുടെ മിനി പതിപ്പ് ഇടംപിടിച്ചു. കേക്കിന് ചുറ്റും ബിഎംഡബ്ല്യു, ഓഡി, ബുഗാട്ടി, പോര്‍ഷെ, ഫെരാരി തുടങ്ങിയ ബ്രാന്‍ഡുകളെ പ്രതിനിധീകരിക്കുന്ന കാര്‍-തീം മഫിനുകളും ഉണ്ടായിരുന്നു.