ബംഗ്ലാദേശ് : ബംഗ്ലാദേശിൽ അസ്ഥിരമായ സാഹചര്യം തുടരുന്ന സാഹചര്യത്തിൽ എല്ലാ ഇന്ത്യൻ വിസ അപേക്ഷാ കേന്ദ്രങ്ങളും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പ്രവർത്തനരഹിതമായിരിക്കും. ഷെയ്ഖ് ഹസീന പ്രധാനമന്ത്രി സ്ഥാനം രാജിവച്ച് ഇന്ത്യയിലേക്ക് പലായനം ചെയ്തതോടെ രാജ്യത്ത് പ്രതിഷേധം കൂടുതൽ വഷളാകുകയാണുണ്ടായത്.
ഇന്ത്യൻ വിസ അപേക്ഷാ കേന്ദ്രം, അവരുടെ വെബ്‌സൈറ്റിൽ അപേക്ഷകരെ അടുത്ത തീയതി എസ്എംഎസ് വഴി അറിയിക്കുമെന്നും അടുത്ത പ്രവൃത്തി ദിവസം പാസ്‌പോർട്ടുകൾ ശേഖരിക്കണമെന്നും അറിയിച്ചു.
“അസ്ഥിരമായ സാഹചര്യം കാരണം എല്ലാ ഇന്ത്യൻ വിസ അപേക്ഷാ കേന്ദ്രങ്ങളും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ അടച്ചിരിക്കും. അടുത്ത അപേക്ഷാ തീയതി SMS വഴി അറിയിക്കും, അടുത്ത പ്രവൃത്തി ദിവസം പാസ്‌പോർട്ട് എടുക്കാൻ അഭ്യർത്ഥിക്കുന്നു,” നോട്ടീസിൽ പറയുന്നു.