രാജ്യത്ത് അനധികൃതമായി തങ്ങുന്ന ഇന്ത്യക്കാരെ പ്രത്യേക വിമാനത്തില്‍ തിരിച്ചയച്ച് അമേരിക്ക

ക്രമരഹിതമായ കുടിയേറ്റം കുറയ്ക്കുന്നതിനും സുരക്ഷിതവും നിയമാനുസൃതവുമായ ഇമിഗ്രേഷൻ പാതകൾ പ്രോത്സാഹിപ്പിക്കുന്നതിനുമാണ് ഈ നീക്കം.

രാജ്യത്ത് അനധികൃതമായി തങ്ങുന്ന ഇന്ത്യക്കാരെ പ്രത്യേക വിമാനത്തില്‍ തിരിച്ചയച്ച് അമേരിക്ക
രാജ്യത്ത് അനധികൃതമായി തങ്ങുന്ന ഇന്ത്യക്കാരെ പ്രത്യേക വിമാനത്തില്‍ തിരിച്ചയച്ച് അമേരിക്ക

വാഷിങ്ടൻ: അനധികൃതമായി രാജ്യത്ത് തങ്ങുന്ന ഇന്ത്യൻ പൗരന്മാരെ നാടുകടത്താൻ അമേരിക്ക പ്രത്യേക വിമാനം വാടകയ്‌ക്കെടുത്തതായി ആഭ്യന്തര സുരക്ഷാ വകുപ്പ് അറിയിച്ചു. ഇന്ത്യൻ സർക്കാരിൻ്റെ സഹകരണത്തോടെയാണ് നടപടിയെന്ന് വകുപ്പ് ചൂണ്ടിക്കാട്ടി. അമേരിക്കയിൽ തുടരാൻ നിയമപരമായ അടിസ്ഥാനമില്ലാത്ത ഇന്ത്യൻ പൗരന്മാരെയാണ് തിരിച്ചയച്ചത്.

യുഎസ് ഇമിഗ്രേഷൻ നിയമങ്ങൾ നടപ്പിലാക്കുന്നതിനും അനധികൃതമായി രാജ്യത്ത് പ്രവേശിക്കുന്നവർക്കെതിരെ കർശനമായ കുറ്റം ചുമത്തുന്നതിനും പ്രതിജ്ഞാബദ്ധമാണെന്ന് ഡിപ്പാർട്ട്മെൻ്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി (ഡിഎച്ച്എസ്) പ്രസ്താവനയിൽ പറഞ്ഞു. യുഎസിലേക്കുള്ള അതിര്‍ത്തികളില്‍ സുരക്ഷാ പരിശോധനയും ശക്തമാക്കി. പഴുതുകളടച്ചതോടെ യുഎസിന്‍റെ തെക്ക് പടിഞ്ഞാറന്‍ അതിര്‍ത്തി വഴി അനധികൃതമായി കടക്കുന്നവരുടെ എണ്ണത്തില്‍ 55% കുറവു വന്നിട്ടുണ്ടെന്നും മന്ത്രാലയം വെളിപ്പെടുത്തി.

Also Read: ഇറാനിൽ വിമാന സർവീസുകൾ പുനരാരംഭിച്ചു

2024 സാമ്പത്തിക വർഷത്തിൽ, 160,000-ലധികം ആളുകളെ നാടുകടത്തുകയോ തിരിച്ചയക്കുകയോ ചെയ്‌തതായും ഇന്ത്യയുൾപ്പെടെ 145-ലധികം രാജ്യങ്ങളിലേക്ക് വ്യക്തികളെ തിരികെ കൊണ്ടുവരാൻ 495-ലധികം അന്താരാഷ്ട്ര വിമാനങ്ങൾ ഏർപ്പെടുത്തിയതായും മന്ത്രാലയം അറിയിച്ചു. വിദേശ മന്ത്രാലയങ്ങളുമായി നിരന്തരം ബന്ധപ്പെട്ടാണ് അനധികൃത കുടിയേറ്റക്കാരെ ഒഴിപ്പിക്കാനുള്ള നടപടികള്‍ വേഗത്തിലാക്കുന്നതെന്നും കള്ളക്കടത്ത് സംഘങ്ങള്‍ വന്‍തോതില്‍ ഇക്കൂട്ടത്തിലുണ്ടെന്ന് കണ്ടെത്തിയിട്ടുള്ളതായും മന്ത്രാലയം പറയുന്നു.

Also Read: കമലയ്ക്കുവേണ്ടി പ്രചാരണത്തിന് ഒബാമയും

ക്രമരഹിതമായ കുടിയേറ്റം കുറയ്ക്കുന്നതിനും സുരക്ഷിതവും നിയമാനുസൃതവുമായ ഇമിഗ്രേഷൻ പാതകൾ പ്രോത്സാഹിപ്പിക്കുന്നതിനുമാണ് ഈ നീക്കം. കഴിഞ്ഞ ഒരു വർഷമായി, കൊളംബിയ, ഇക്വഡോർ, പെറു, ഈജിപ്ത്, മൗറിറ്റാനിയ, സെനഗൽ, ഉസ്ബെക്കിസ്ഥാൻ, ചൈന, ഇന്ത്യ എന്നിവയുൾപ്പെടെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള വ്യക്തികളെ തിരിച്ചയച്ചിരുന്നു.

Top