CMDRF

സ്വാതന്ത്രദിനത്തിൽ ഇന്ത്യയുടെ വാസ്തുവിദ്യ പ്രമേയമാക്കി ഗൂഗിൾ ഡൂഡിൽ

സ്വാതന്ത്രദിനത്തിൽ ഇന്ത്യയുടെ വാസ്തുവിദ്യ പ്രമേയമാക്കി ഗൂഗിൾ ഡൂഡിൽ
സ്വാതന്ത്രദിനത്തിൽ ഇന്ത്യയുടെ വാസ്തുവിദ്യ പ്രമേയമാക്കി ഗൂഗിൾ ഡൂഡിൽ

വാസ്തുവിദ്യയെ പ്രമേയമാക്കി ഇന്ത്യയുടെ 78-ാം സ്വാതന്ത്ര്യ ദിനത്തിൽ ചിത്രകാരി വൃന്ദ സവേരി രൂപകൽപ്പന ചെയ്ത ഡൂഡിൽ അവതരിപ്പിച്ച് ഗൂഗിൾ. ത്രിവർണ പതാകയുടെ നിറങ്ങളിൽ അലങ്കരിച്ച പരമ്പരാഗത വാതിലുകളും ജനലുകളും ഡൂഡിലിൽ അവതരിപ്പിക്കുന്നു. പ്രധാനപ്പെട്ട സംഭവങ്ങളെയും ദിനങ്ങളെയുമെല്ലാം ഗൂഗിൾ ഇത്തരത്തിൽ ഡൂഡിലിലൂടെ ആദരിക്കാറുണ്ട്. ഏകദേശം രണ്ട് നൂറ്റാണ്ടുകൾ നീണ്ട അസമത്വത്തിനും ‌ മൗലികാവകാശങ്ങളുടെ അഭാവത്തിനും ശേഷം ഇന്ത്യയിലെ ജനങ്ങൾ സ്വയം ഭരണവും പരമാധികാരവും ആഗ്രഹിച്ചു.

മഹാത്മാഗാന്ധി, ജവഹർലാൽ നെഹ്‌റു, സുഭാഷ് ചന്ദ്രബോസ് തുടങ്ങിയവരുടെ നേതൃത്വത്തിൽ ഇന്ത്യൻ സ്വാതന്ത്ര്യസമരം സാധ്യമായി. സ്വാതന്ത്ര്യ സമര സേനാനികളുടെ സ്ഥിരോത്സാഹവും ത്യാഗവും ഫലം കാണുകയായിരുന്നെന്നും ഗൂഗിൾ ഒരു ബ്ലോഗ് പോസ്റ്റിൽ പറഞ്ഞു. 2047ലെത്തുമ്പോൾ ഒരു വികസിത രാഷ്ട്രത്തിന്റെ കാഴ്ചപ്പാടിന്റെ പ്രതീകമായി ‘വികസിത് ഭാരത്’ എന്നതാണ് ഈ വർഷത്തെ സ്വാതന്ത്ര്യദിനത്തിന്റെ തീം. സ്വാതന്ത്ര്യത്തിന്റെ നൂറാം വർഷമായ 2047-ഓടെ രാജ്യത്തെ ഒരു വികസിത രാഷ്ട്രമാക്കി മാറ്റാനുള്ള സർക്കാരിന്റെ പ്രതിജ്ഞാബദ്ധത കാണിക്കുന്നതിനാണ് തീം ശ്രമിക്കുന്നത്.

രാജ്യത്തുടനീളമുള്ള വിവിധ സ്കൂളുകളിൽ നിന്നുള്ള 2,000 ആൺകുട്ടികളും പെൺകുട്ടികളും അടങ്ങിയ (കര, നാവിക, വ്യോമസേന) കേഡറ്റുമാർ ഡൽഹിയിലെ ആഘോഷങ്ങളിൽ പങ്കെടുക്കും. 500 നാഷനൽ സർവീസ് സ്കീം (എൻഎസ്എസ്) വോളണ്ടിയർമാരും പങ്കെടുക്കും. കേരളത്തിൽനിന്ന് 30 ലധികം പ്രത്യേക ക്ഷണിതാക്കളും അവരുടെ കുടുംബങ്ങളും ന്യൂഡൽഹിയിലെ സ്വാതന്ത്ര്യദിന ആഘോഷങ്ങളിൽ പങ്കെടുക്കും.

Top