രാജ്യത്തെ ജിഎസ്ടി വരുമാനം സര്‍വകാല റെക്കോഡില്‍. ഏപ്രിലില്‍ രേഖപ്പെടുത്തിയത് 12.4 ശതമാനം വര്‍ധനവാണ്. 2.10 ലക്ഷം കോടിയാണ് പോയ മാസം ചരക്ക് സേവന നികുതിയില്‍ നിന്ന് ലഭിച്ചതെന്ന് ധനമന്ത്രാലയം വ്യക്തമാക്കി. ആഭ്യന്തര ഇടപാടുകളില്‍ 13.4 ശതമാനവും ഇറക്കുമതിയില്‍ 8.3 ശതമാനവും വര്‍ധന രേഖപ്പെടുത്തിയത് അനുകൂലമായെന്നാണ് വിലയിരുത്തല്‍.
റീ ഫണ്ടുകള്‍ക്ക് ശേഷം ഏപ്രിലിലെ മൊത്തം ജി.എസ്.ടി വരുമാനം 1.92 ലക്ഷം കോടിയാണ്. ഇത് മുന്‍ വര്‍ഷം സമാന കാലയളവിനെ അപേക്ഷിച്ച് 17.1 ശതമാനം ഉയര്‍ച്ച കാണിക്കുന്നു. ജി.എസ്.ടി വരുമാനത്തില്‍ ഏറ്റവുമധികം വളര്‍ച്ച നേടിയത് മിസോറവും ഏറ്റവുമധികം ജി.എസ്.ടി വരുമാനം നേടിയത് കര്‍ണാടകയുമാണ്.