CMDRF

എംപോക്സ്; രോഗം ആഗോളമഹാമാരിയായേക്കാം

എംപോക്സ്; രോഗം ആഗോളമഹാമാരിയായേക്കാം
എംപോക്സ്; രോഗം ആഗോളമഹാമാരിയായേക്കാം

ജൊഹാനസ്ബർഗ്: ആഫ്രിക്കയിൽ പടരുന്ന എംപോക്സ് രോഗം അടുത്ത ആഗോളമഹാമാരിയായേക്കുമെന്ന് സൂചന. എംപോക്സിന്റെ അതിവേഗം പടരുന്ന പുതിയ വകഭേദമായ ക്ലേഡ് ഐ.ബി. പാക്കിസ്ഥാനിലും സ്ഥിരീകരിച്ചതോടെയാണ് സ്ഥിതിവഷളായത്. വിവിധ രാജ്യങ്ങളിലെ ആരോഗ്യപ്രവർത്തകർ ഇതുസംബന്ധിച്ച മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

സ്വീഡനിലും രോഗബാധ റിപ്പോർട്ടുചെയ്തു. രോഗവ്യാപനം കണക്കിലെടുത്ത് ലോകാരോഗ്യസംഘടന(ഡബ്ല്യു.എച്ച്.ഒ.) ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കയാണ്. 1958-ൽ കുരുങ്ങുകളിലാണ് എംപോക്സ് ബാധ ആദ്യം കണ്ടെത്തിയത്. 1970-ൽ ഡി.ആർ. കോംഗോയിൽ മനുഷ്യനിലെ ആദ്യ കേസ് റിപ്പോർട്ടുചെയ്തു. രോഗബാധ ആഫ്രിക്കയിലായിരുന്നതിനാൽ നിർമാർജനം ചെയ്യുന്നതിനോ വ്യാപനം തടയാനുള്ള മുൻകരുതലുകൾ സ്വീകരിക്കുന്നതിനോ ഉള്ള കാര്യമായ ശ്രമങ്ങൾ 60 വർഷത്തോളം ഉണ്ടായില്ലെന്നാണ് കുറ്റപ്പെടുത്തൽ.

എംപോക്സ് പ്രതിരോധത്തിന് ലോകം ശ്രദ്ധകൊടുക്കണമെന്നും കൂടുതൽ സഹായധനം വേണമെന്നും ആഫ്രിക്കൻ ഗവേഷകർ ലോകത്താടോവാശ്യപ്പെട്ടിരുന്നു. എന്നാൽ, 2022-ൽ 116 രാജ്യങ്ങളിലായി 99,000 കേസുകൾ സ്ഥിരീകരിച്ചിതോടെ എംപോക്സ് ലോകത്തിന്റെ ആശങ്കയായി മാറി. രോഗപ്രതിരോധത്തിനുള്ള ഗവേഷണങ്ങളും ധനസമാഹരണവും ശക്തമായി.

വസൂരി വൈറസുമായി സാമ്യമുള്ളതാണ് എംപോക്സ് വൈറസ്. 2022-ൽ 200-ൽ താഴെയായിരുന്നു മരണസംഖ്യ. എന്നാൽ, നിലവിൽ എംപോക്സ് ബാധിച്ചുള്ള മരണം ഉയരുകയാണ്. തുടക്കത്തിൽ അവഗണിക്കുകയും പിന്നീട് ആഗോളമഹാമാരിയാവുകയും ചെയ്ത രോഗങ്ങളാണ് ചിക്കൻഗുനിയയും വെസ്റ്റനീലുമെല്ലാം.

Top