സ്വ​ദേ​ശി​വ​ത്ക​ര​ണം; ഉ​യ​ർ​ന്ന ലേ​ബർ ഫീ​സ് ഈ​ടാ​ക്കാൻ നിർദേശം

ഹ​നാ​ൻ ഫ​ർ​ദാ​ന്റെ നേ​തൃ​ത്വ​ത്തി​ൽ അ​ഞ്ച് എം.​പി​മാ​രാ​ണ് പാ​ർ​ല​മെ​ന്റി​ൽ ​നി​ർ​ദേ​ശം മു​ന്നോ​ട്ടു​വെ​ച്ച​ത്

സ്വ​ദേ​ശി​വ​ത്ക​ര​ണം; ഉ​യ​ർ​ന്ന ലേ​ബർ ഫീ​സ് ഈ​ടാ​ക്കാൻ നിർദേശം
സ്വ​ദേ​ശി​വ​ത്ക​ര​ണം; ഉ​യ​ർ​ന്ന ലേ​ബർ ഫീ​സ് ഈ​ടാ​ക്കാൻ നിർദേശം

മ​നാ​മ: വി​ദേ​ശി​ക​ളെ ജോ​ലി​ക്കെ​ടു​ക്കു​ക​യാ​ണെ​ങ്കി​ൽ അ​വ​രി​ൽ​നി​ന്ന് ഉ​യ​ർ​ന്ന ലേ​ബ​ർ ഫീ​സ് ഈ​ടാ​ക്കാൻ​ നിർദേശം. നി​ർ​ദേ​ശി​ക്ക​പ്പെ​ട്ട എ​ണ്ണം സ്വ​ദേ​ശി​ക​ളെ ജോ​ലി​ക്കെ​ടു​ക്കാ​ത്ത സ്ഥാ​പ​ന​ങ്ങ​ൾക്കാണ് നിർദേശം. ഹ​നാ​ൻ ഫ​ർ​ദാ​ന്റെ നേ​തൃ​ത്വ​ത്തി​ൽ അ​ഞ്ച് എം.​പി​മാ​രാ​ണ് പാ​ർ​ല​മെ​ന്റി​ൽ ​നി​ർ​ദേ​ശം മു​ന്നോ​ട്ടു​വെ​ച്ച​ത്.

ബ​ഹ്‌​റൈ​നൈ​സേ​ഷ​ൻ ക്വാ​ട്ട കൈ​വ​രി​ക്കു​ന്ന​തി​ൽ പ​രാ​ജ​യ​പ്പെ​ട്ട ക​മ്പ​നി​ക​ൾ വി​ദേ​ശ ജീ​വ​ന​ക്കാ​ര​നെ നി​യ​മി​ക്കു​മ്പോ​ൾ ഒ​രു ജീ​വ​ന​ക്കാ​ര​ന് 2,500 ദിനാ​ർ വ​രെ എ​ന്ന ക്ര​മ​ത്തി​ൽ ഉ​യ​ർ​ന്ന ലേ​ബ​ർ ഫീ​സ് ഈ​ടാ​ക്കാ​നാ​ണ് നി​ർ​ദേ​ശം.

Also Read: ‘യു.​എ.​ഇ സ്റ്റാ​ര്‍ട്ട​പ്പ് രാ​ഷ്ട്ര​മാ​യി വളർന്നുവരുന്നു’: ശൈ​ഖ് സ​ഊ​ദ്

ശ​മ്പ​ള​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഫീസ് ഈടാക്കാനാണ് നിർദേശം നൽകിയത്. പ്ര​തി​മാ​സ​വേ​ത​നം 200 ദീ​നാ​ർ വ​രെ​യു​ള്ള തൊ​ഴി​ലാ​ളി​യെ നി​യ​മി​ക്കു​മ്പോ​ൾ സ്ഥാ​പ​നം 500 ദിനാ​ർ ലേ​ബ​ർ ഫീ​സ് ന​ൽ​ക​ണം. 201നും 500​നും ഇ​ട​യി​ൽ ശ​മ്പ​ള​മു​ള്ള​വ​ർ​ക്ക് 1000 ദി​നാ​ർ, 501നും 800 ​നും ഇ​ട​യി​ലാ​ണ് ശ​മ്പ​ള​മെ​ങ്കി​ൽ 1,500 ദിനാ​ർ, 801 മു​ത​ൽ 1,200 വ​രെ ശ​മ്പ​ള​മു​ള്ള​വ​ർ​ക്ക് 2,000 ദിനാ​ർ, 1,200ൽ ​കൂ​ടു​ത​ൽ ശ​മ്പ​ള​മു​ള്ള​വ​ർ​ക്ക് 2,500 ദീ​നാ​ർ എ​ന്നി​ങ്ങ​നെ​ ഫീ​സ് ഈടാക്കാനാണ് നിർദേശം.

ര​ണ്ട് വ​ർ​ഷ​ത്തി​ലൊ​രി​ക്ക​ൽ ലേ​ബ​ർ മാ​ർ​ക്ക​റ്റ് റെ​ഗു​ലേ​റ്റ​റി അ​തോ​റി​റ്റി​ക്ക് ന​ൽ​കു​ന്ന തൊ​ഴി​ൽ ഫീ​സി​ന് പു​റ​മെ​യാ​യി​രി​ക്കും ഇ​ത്. ഏ​റ്റ​വും കു​റ​ഞ്ഞ സ്വ​ദേ​ശി​വ​ത്ക​ര​ണ ശ​ത​മാ​നം പാ​ലി​ക്കാ​തെ, ഒ​രു പ്ര​വാ​സി​യെ റി​ക്രൂ​ട്ട് ചെ​യ്യാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്ക് നി​ല​വി​ൽ 500 ദീ​നാ​ർ ഫീ​സ് ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഇ​തേ​ത്തു​ട​ർ​ന്ന്, പു​തു​താ​യി നി​യ​മി​ക്ക​പ്പെ​ടു​ന്ന പ്ര​വാ​സി ജീ​വ​ന​ക്കാ​രു​ടെ എ​ണ്ണ​ത്തി​ൽ കു​റ​വു​ണ്ടാ​യ​താ​യി എ​ൽ.​എം. ആ​ർ.​എ ചൂ​ണ്ടി​ക്കാ​ട്ടി.

Top