CMDRF

വിമാനത്തിന്റെ പിൻഭാ​ഗം റൺവേയിൽ ഇടിച്ചതായി റിപ്പോർട്ട്

6E 6054 നമ്പർ ഇൻഡി​ഗോ വിമാനമാണ് അപകടത്തിൽപ്പെട്ടത്

വിമാനത്തിന്റെ പിൻഭാ​ഗം റൺവേയിൽ ഇടിച്ചതായി റിപ്പോർട്ട്
വിമാനത്തിന്റെ പിൻഭാ​ഗം റൺവേയിൽ ഇടിച്ചതായി റിപ്പോർട്ട്

ന്യൂഡൽഹി: ഡൽഹി വിമാനത്താവളത്തിൽനിന്ന് പറന്നുയരുന്നതിനിടെ വിമാനത്തിന്റെ പിൻഭാ​ഗം റൺവേയിൽ ഇടിച്ചെന്ന് റിപ്പോർട്ട്. ബെം​ഗളൂരുവിലേക്ക് പുറപ്പെട്ട 6E 6054 നമ്പർ ഇൻഡി​ഗോ വിമാനമാണ് അപകടത്തിൽപ്പെട്ടത്. സെപ്റ്റംബർ ഒൻപതിന് നടന്ന സംഭവത്തിൽ കേടുപാടുപറ്റിയ വിമാനത്തിന്റെ ചിത്രങ്ങളടക്കം ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. വിമാനത്തിന്റെ ടെയിൽഭാ​ഗത്തിന് താഴെ വിമാനം നിലത്തുരഞ്ഞതിന്റെ കേടുപാടുകള്‍ വ്യക്തമായി കാണാൻ കഴിയും.സംഭവത്തിൽ ആർക്കും പരിക്കില്ല.

ALSO READ: ജനാധിപത്യോത്സവം ശക്തമാക്കണം; വോട്ടെടുപ്പില്‍ പങ്കെടുക്കണമെന്ന് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി

റൺവേയിൽ പിൻഭാ​ഗം ഇടിച്ചെന്ന വിവരം പൈലറ്റ് ഉടൻ എയർ ട്രാഫിക് കൺട്രോളറെ അറിയിക്കുകയും വിമാനം സുരക്ഷിതമായി നിലത്തിറക്കുകയുമായിരുന്നു ചെയ്തത്.ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനും ഡൽഹി വിമാനത്താവള അധികൃതരും അന്വേഷണം നടത്തിവരികയാണ്. എന്നാൽ ഇൻഡി​ഗോ അധികൃതർ ഇതുവരെ പ്രതികരണം നടത്തിയിട്ടില്ല.

Top