ടൊറൻ്റോ: കാനഡയിൽ ഇന്തോ-കനേഡിയൻ പൗരൻ വെടിയേറ്റ് മരിച്ചു. ബ്രിട്ടീഷ് കൊളംബിയയിലെ വൻകൂവറിൽ വെള്ളിയാഴ്ച രാത്രി ഗുണ്ടാസംഘങ്ങൾ തമ്മിലുണ്ടായ സംഘർഷങ്ങൾക്കിടെയാണ് ഹിറ്റ്‌കരൻ ജോഹൻ (25)കൊല്ലപ്പെട്ടത്. രാത്രി 9 മണിയോടെയാണ് പ്രദേശത്ത് വെടിവെപ്പുണ്ടായത്. കാറിനുള്ളിലായിരുന്ന ഹിറ്റ്‌കരനെ കൂടാതെ മറ്റൊരാൾക്കും വെടിയേറ്റിട്ടുണ്ട്, ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഹിറ്റ്‌കരൻ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. വെടിവെപ്പിനെ തുടർന്ന് പ്രദേശത്ത് പോലീസ് സുരക്ഷ ശക്തമാക്കി, എന്നാൽ നിലവിൽ പൊതുസുരക്ഷയ്ക്ക് ഭീഷണിയുയർത്തുന്ന സാഹചര്യമില്ലെന്നും പോലീസ് പറഞ്ഞു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. ആരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.