ടൊറന്‍റോ: കാനഡയിലെ ടൊറന്‍റോയിൽ കാറപകടത്തിൽ നാല് ഇന്ത്യക്കാർ മരിച്ചു. ഒരാളെ പരുക്കുകളോടെ രക്ഷപ്പെടുത്തി. ഗുജറാത്ത് ഗോധ്ര സ്വദേശികളായ കേത ഗോഹില്‍ (30), നീൽ ഗോഹില്‍ (26) എന്നിവരും മറ്റ് രണ്ടുപേരുമാണ് മരിച്ചത്. അതിവേഗ്തതിലെത്തിയ കാർ നിയന്തണം വിട്ട് മറിയുകയായിരുന്നു.
വ്യാഴാഴ്ച അർധരാത്രിയായിരുന്നു അപകടം. കാര്‍ സെൽഫ് ഡ്രൈവിങ് മോഡിലായിരുന്നോ എന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല. കാറിലുണ്ടായിരുന്ന ഒരു സ്ത്രീയെ രക്ഷപ്പെടുത്തി. ഇവർ ചികിത്സയിലാണ്. അപകടത്തിന് പിന്നാലെ കാറിന്‍റെ ബാറ്ററി പൊട്ടിത്തെറിച്ചതായാണ് റിപ്പോർട്ടുകൾ.