ഇന്തോനേഷ്യയിൽ ഐഫോൺ 16 ഉപയോഗിക്കുന്നതിന് വിലക്ക്. ഇന്തോനേഷ്യന്‍ വ്യവസായമന്ത്രി ആഗസ് ഗുമിവാങ് കര്‍ത്താസാസ്മിത ആണ് ഇതുസംബന്ധിച്ച് പ്രസ്താവനയിറക്കിയത്. ഇതുവരെ ഇന്റര്‍നാഷണല്‍ മൊബൈല്‍ എക്വിപ്മന്റ് ഐഡന്റിറ്റി (ഐഎംഇഐ) സര്‍ട്ടിഫിക്കേഷന്‍ ഇന്തോനേഷ്യയിൽ ഐഫോൺ 16 ന് ലഭിച്ചിട്ടില്ല. ഇതാണ് വിലക്കിന് കാരണം.
ഇന്തോനേഷ്യയിലേക്ക് ഐഫോണ്‍ 16 വിദേശത്ത് നിന്നു കൊണ്ടുവരുന്നതും വിലക്കി. ആപ്പിൾ മൊബൈല്‍ എക്വിപ്മന്റ് ഐഡന്റിറ്റി സര്‍ട്ടിഫിക്കേഷന് അപേക്ഷ നൽകിയെങ്കിലും ഐഎംഇഐ സര്‍ട്ടിഫിക്കേഷന്‍ നൽകാൻ വ്യവസായ വകുപ്പ് തയാറായിട്ടില്ല. ഈ സർട്ടിഫിക്കേഷനുള്ള ഫോണുകൾക്കേ രാജ്യത്ത് പ്രവർത്തിക്കാനാകൂ.
രാജ്യത്ത് ആപ്പിള്‍ വാഗ്ദാനം ചെയ്ത നിക്ഷേപം നടത്താത്തതും വിലക്കിന് കാരണമാണ്. ഏകദേശം 14.75 ദശലക്ഷം ഡോളര്‍ (230 ബില്ല്യന്‍ ഇന്തോനേഷ്യൻ റുപ്പയ) നിക്ഷേപിക്കാമെന്നായിരുന്നു ആപ്പിളിന്റെ ഉറപ്പ്. കമ്പനി ഇതുവരെ ഏകദേശം 95 ദശലക്ഷം ഡോളറേ (1.48 ബില്ല്യന്‍ റുപ്പയ) നിക്ഷേപിച്ചിട്ടുള്ളൂ.