വീടിനകത്ത് വെക്കാന്‍ പറ്റുന്ന ഏറ്റവും മികച്ച ഇന്‍ഡോര്‍ പ്ലാന്റുകളിലൊന്നാണ് പീസ് ലില്ലി.ചെടികള്‍ വളര്‍ത്താന്‍ തുടങ്ങുന്നവര്‍ക്ക് പോലും വളര്‍ത്തിയെടുക്കാന്‍ പ്രയാസമില്ലാത്ത ചെടിയാണിത്. ഇന്‍ഡോര്‍ ആയി വളര്‍ത്തുന്നതാണ് കൂടുതല്‍ ഉചിതം. ഒരുപാട് സംരക്ഷണം ആവശ്യമില്ലാത്തതിനാല്‍ എളുപ്പത്തില്‍ വളര്‍ത്തിയെടുക്കാം, എന്നും വെള്ളം ഒഴിക്കണമെന്നില്ല. എന്നാല്‍, വെള്ളം കൂടിപ്പോയാല്‍ ഇലകള്‍ക്കെല്ലാം മഞ്ഞ നിറം വന്ന് ചീഞ്ഞ് പോകും. ഇതിന് മാത്രമല്ല, ഇന്‍ഡോറായി വളര്‍ത്തുന്ന എല്ലാ ചെടികള്‍ക്കും മണ്ണ് പരിശോധിച്ച ശേഷം മാത്രമെ വെള്ളം കൊടുക്കാവൂ. കടുംപച്ച നിറത്തിലുള്ള ഇലകളാണ് പീസ് ലില്ലിയുടെ പ്രധാന ആകര്‍ഷണം.. വശത്തേക്ക് പടരുന്ന തരത്തിലാണ് ഇവ വളരുന്നത്. വീടിനുള്ളില്‍ വെക്കാന്‍ കഴിയുന്ന മറ്റൊരു ചെടിയാണ് സ്‌നേക് പ്ലാന്റ്, പൊതുവെ പലരുടേയും വീട്ടില്‍ കാണാറുണ്ട്. സ്റ്റെയര്‍കേസിന് സമീപവും സ്റ്റെയര്‍കേസിലും വെക്കുന്നതാണ് കൂടുതല്‍ അഭികാമ്യം. പരിപാലനം വളരെക്കുറച്ചു മാത്രം ആവശ്യമുള്ള ചെടിയാണ് ഇത്. കാര്‍ബണ്‍ഡൈ ഓക്‌സൈഡിനെ ഓക്സിജനായി പരിവര്‍ത്തനം ചെയ്യുന്ന ചെടികളുടെ കൂട്ടത്തില്‍ മുന്‍പന്തിയിലാണ് ഇതിന്റെ സ്ഥാനം. ഇത് പകലും രാത്രിയും ഇന്‍ഡോര്‍ വായു ഫില്‍ട്ടര്‍ ചെയ്യുന്നു. വല്ലപ്പോഴും മാത്രം വെള്ളമൊഴിച്ചാല്‍ മതി.
അതുപോലെതന്നെ അകത്തളത്തില്‍ വെക്കാന്‍ കഴിയുന്ന മറ്റൊരു ചെടിയാണ് ഇംഗ്ലീഷ് ഐവി, അന്തരീക്ഷത്തില്‍ നിന്നും വിഷാംശങ്ങളായ ഫോര്‍മാല്‍ഡിഹൈഡ്, ബെന്‍സീന്‍, സൈലീന്‍, ടോലുയിന്‍ എന്നിവ സ്വാംശീകരിക്കുന്നതില്‍ ഇംഗ്ലീഷ് ഐവി വളരെ ഫലപ്രദമാണ്. മലിനമായ വായു ശുദ്ധീകരിക്കാനും ഇവയ്ക്ക് കഴിയും. മിതമായ വെളിച്ചം;പതിവായി വെള്ളം എന്നിവ ഈ ചെടിക്ക് അനിവാര്യമാണ്. കൂട്ടത്തില്‍ അതിമനോഹരമായ പച്ചയും, വേരിഗേറ്റഡുമായ ഇലകളാല്‍ സമ്പന്നമാണ് റബ്ബര്‍ പ്ലാന്റ് ശക്തമായ ടോക്സിന്‍ എലിമിനേറ്ററും എയര്‍ പ്യൂരിഫയറുമാണ് ഈ സസ്യം. ഈ ചെടിയുടെ സമൃദ്ധമായ ഇലകള്‍ വലിയ അളവില്‍ അന്തരീക്ഷത്തിലെ മാലിന്യങ്ങളെ ശുദ്ധീകരിക്കുന്നു. ഇന്‍ഡോര്‍ വായുവിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതില്‍ മുന്നിലാണ് ഈ സസ്യം. കുറഞ്ഞ വെളിച്ചം, ഇടയ്ക്ക് വല്ലപ്പോഴും വെള്ളം എന്നിവയുണ്ടെങ്കില്‍ റബ്ബര്‍ പ്ലാന്റ് നന്നായി വളരും. ഇത്തരം അലങ്കാര ചെടികള്‍ വീടുകളുടെ അകത്തളങ്ങള്‍ക്ക് കൂടുതല്‍ ഭംഗിയേകുമെന്നത് മാത്രമല്ല ചില ആരോഗ്യ ഗുണങ്ങള്‍ കൂടി പ്രധാനം ചെയ്യുന്നുണ്ട്.