‘ഇന്‍ഫിനിക്സ് ജിടി 20 പ്രോ’ ഇന്ത്യയില്‍ എത്തി

‘ഇന്‍ഫിനിക്സ് ജിടി 20 പ്രോ’ ഇന്ത്യയില്‍ എത്തി
‘ഇന്‍ഫിനിക്സ് ജിടി 20 പ്രോ’ ഇന്ത്യയില്‍ എത്തി

ന്‍ഫിനിക്‌സ് ജിടി 20 പ്രോ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. മീഡിയാടെക്കിന്റെ മിഡ്‌റേഞ്ച് ചിപ്പ്‌സെറ്റായ ഡൈമെന്‍സിറ്റി 8200 അള്‍ടിമേറ്റ് ശക്തിപകരുന്ന ഫോണില്‍ 144 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റും 5000 എംഎഎച്ച് ബാറ്ററിയുമുണ്ട്. ബാങ്ക് ഓഫറുകള്‍ ഉള്‍പ്പടെ 24999 രൂപയ്ക്ക് ഫോണ്‍ വാങ്ങാനാവും. പരിമിത കാലത്തേക്ക് മാത്രമേ ഫോണ്‍ ഈ കുറഞ്ഞ വിലയ്ക്ക് ലഭിക്കുകയുള്ളൂ. സൈബര്‍ മെക്കാ ഡിസൈനിലാണ് ഇന്‍ഫിനിക്സ് ജിടി 20 പ്രോ. ഇതിന്റെ ബാക്ക് പാനലിലെ എല്‍ഇഡി ഇന്റര്‍ഫെയ്സില്‍ 8 കളര്‍ കോമ്പിനേഷനിലുള്ള വ്യത്യസ്തങ്ങളായ ലൈറ്റിങ് ഇഫക്ടുകള്‍ പ്രവര്‍ത്തിപ്പിക്കാനാവും. ഒരു ഗെയിമിങ് ഡിവൈസ് എന്ന നിലയിലാണ് കമ്പനി ഈ ഫോണ്‍ അവതരിപ്പിക്കുന്നത്. ഗെയിമര്‍മാര്‍ക്ക് വേണ്ടി പ്രത്യേകം കുളിങ് ഫാനും ഫോണിനൊപ്പം കമ്പനി അവതരിപ്പിച്ചിട്ടുണ്ട്.

മീഡിയാ ടെക്ക് ഡൈമെന്‍സിറ്റി 8200 അള്‍ടിമേറ്റ് പ്രൊസസര്‍ പിപ്പില്‍ 12 ജിബി വരെ റാമും 256 ജിബി വരെ യുഎഫ്എസ് 3.1 സ്റ്റോറേജും ഫോണിനുണ്ട്. ഇതിലെ പിക്‌സല്‍ വര്‍ക്ക്‌സ് ടര്‍ബോ ഡിസ്‌പ്ലേ ഗെയിമിങ് ചിപ്പ് 90 എഫ്പിഎസ് ഫ്രെയിം റേറ്റ്, എസ്ഡിആര്‍-എച്ച്ഡിആര്‍ ഉള്‍പ്പടെയുള്ള ഡിസ്പ്ലേ ഫീച്ചറുകള്‍ക്ക് പിന്തുണ നല്‍കും. 6.78 ഇഞ്ച് 10 ബിറ്റ് ഫുള്‍ എച്ച്ഡി പ്ലസ് അമോലെഡ് ഡിസ്‌പ്ലേയാണിതിന്. 144 ഹെര്‍ട്സ് റിഫ്രഷ് റേറ്റ്. 360 ഹെര്‍ട്സ് ടച്ച് സാംപ്ലിങ് റേറ്റ് എന്നിവയുണ്ട്. ജെബിഎലിന്റെ സ്പീക്കറുകളാണ് ഫോണില്‍. 5000 എംഎഎച്ച് ബാറ്ററിയില്‍ 45 വാട്ട് അതിവേഗ ചാര്‍ജിങ് സൗകര്യമുണ്ട്. ഫോണ്‍ ചൂടാകുന്നത് നിയന്ത്രിക്കുന്നതിനുള്ള ഇന്‍ഫിനിക്സിന്റെ വിസി ചേമ്പര്‍ കുളിങ് സാങ്കേതിക വിദ്യയും ഫോണില്‍ നല്‍കിയിട്ടുണ്ട്. ആന്‍ഡ്രോയിഡ്ല 14 അടിസ്ഥാനമാക്കിയുള്ള എക്‌സ്സ് ഒഎസ് 10 ആണ് ഫോണിലുള്ളത്. മൂന്ന് വര്‍ഷത്തെ സുരക്ഷാ അപ്ഗ്രേഡുകളും രണ്ട് ആന്‍ഡ്രോയിഡ് അപ്‌ഡേറ്റും ഫോണില്‍ ലഭിക്കും.

Top