“തലസ്ഥാനത്തെ മുതലാളിക്ക് മുഖ്യമന്ത്രിയുടെ അടുക്കള വരെ സ്വാധീനം”; ജില്ലാ കമ്മിറ്റി അംഗം വിശദീകരണം നൽകണം സിപിഎം

“തലസ്ഥാനത്തെ മുതലാളിക്ക് മുഖ്യമന്ത്രിയുടെ അടുക്കള വരെ സ്വാധീനം”; ജില്ലാ കമ്മിറ്റി അംഗം വിശദീകരണം നൽകണം സിപിഎം

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആരോപണം ഉന്നയിച്ച തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗം കരമന ഹരിക്ക് പാർട്ടിയുടെ കുരുക്ക്. കരമന ഹരിയോട് സിപിഎം വിശദീകരണം തേടി തലസ്ഥാനത്തെ മുതലാളിക്ക് മുഖ്യമന്ത്രിയുടെ അടുക്കള വരെ സ്വാധീനം എന്നായിരുന്നു ജില്ലാ കമ്മിറ്റി യോഗത്തിൽ ഹരിയുടെ പരാമർശം. മുതലാളി ആരെന്ന് പറയണമെന്ന് യോഗത്തിൽ തന്നെ എം.സ്വരാജ് ആവശ്യപ്പെട്ടു എന്നാൽ പേര് പറയാൻ കരമന ഹരി തയാറായില്ല. തുടർന്നാണ് ആരോപണത്തിൽ വിശദീകരണം തേടിയത്.

കരമന ഹരിയുടെ പരാമർശം പരിശോധിക്കുമെന്നും എം സ്വരാജ് വ്യക്തമാക്കി ഇന്നലത്തെ കമ്മിറ്റിയിൽ ഹരി പങ്കെടുത്തിരുന്നില്ല പിണറായി സർക്കാരിൻ്റെ കാലത്ത് വിവിധ ബോർഡുകളിലടക്കം അംഗമായ ഹരി തിരുവനന്തപുരം നഗരത്തിൽ പാർട്ടി നേതൃത്വത്തിന്റെ വിശ്വസ്‌തരിൽ ഒരാളാണ്. നഗരസഭ മുൻ കൗൺസിലറുമായ ഹരി മുഖ്യമന്ത്രിയോടും അടുപ്പം സൂക്ഷിക്കുന്നുണ്ട്.

മാസപ്പടി ആക്ഷേപത്തിൽ മൗനം പാലിച്ചത് ശരിയായില്ലെന്നും മുഖ്യമന്ത്രിക്കെതിരെ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയിൽ വിമർശനം ഉയർന്നിരുന്നു. മകൾക്കെതിരായ ആരോപണത്തിൽ മുഖ്യമന്ത്രിയുടെ മൗനം സംശയത്തിനിടയാക്കി. മക്കൾക്കെതിരായ ആക്ഷേപങ്ങളിൽ നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്ന നിലപാടായിരുന്നു കോടിയേരി ബാലകൃഷ്‌ണൻ സ്വീകരിച്ചത് അങ്ങനെ ചെയ്‌താൽ എന്തായിരുന്നു കുഴപ്പമെന്നും ജില്ലാ കമ്മിറ്റിയിൽ ചോദ്യം ഉയർന്നു

സ്‌പീക്കർ എ.എൻ.ഷംസീറിനു തലസ്ഥാനത്തു, കമ്യൂണിസ്‌റ്റ് രീതിക്ക് നിരക്കാത്ത ബന്ധങ്ങളുണ്ടെന്നും കമ്മിറ്റിയിൽ വിമർശനം ഉയർന്നു നഗരസഭയ്ക്കെതിരെയും മേയർ ആര്യ രാജേന്ദ്രനെതിരെയും ജില്ലാ കമ്മിറ്റിയിൽ വിമർശനം ഉയർന്നിരുന്നു.

Top