CMDRF

രാജീവ് ചന്ദ്രശേഖറിന് വിജയാശംസകളുമായി ഇന്‍ഫോസിസ് സഹസ്ഥാപകന്‍ ക്രിസ് ഗോപാലകൃഷ്ണന്‍

രാജീവ് ചന്ദ്രശേഖറിന് വിജയാശംസകളുമായി ഇന്‍ഫോസിസ് സഹസ്ഥാപകന്‍ ക്രിസ് ഗോപാലകൃഷ്ണന്‍
രാജീവ് ചന്ദ്രശേഖറിന് വിജയാശംസകളുമായി ഇന്‍ഫോസിസ് സഹസ്ഥാപകന്‍ ക്രിസ് ഗോപാലകൃഷ്ണന്‍

തിരുവനന്തപുരം: തിരുവനന്തപുരം മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ഥി രാജീവ് ചന്ദ്രശേഖറിന് വിജയാശംസകളുമായി ഇന്‍ഫോസിസ് സഹസ്ഥാപകന്‍ ക്രിസ് ഗോപാലകൃഷ്ണന്‍. സോഷ്യല്‍മീഡിയാ പ്ലാറ്റ്‌ഫോമായ എക്‌സിലാണ് ക്രിസ് ഗോപാലകൃഷ്ണന്‍ ആശംസകുറിപ്പ് പങ്ക് വെച്ചത്. ഇന്ത്യ ഇന്ന് ലോകത്തിലെ മികച്ച ഡിജിറ്റല്‍ എക്കണോമി ആണ്. ഇന്ത്യയെ അത്തരമൊരു വളര്‍ച്ചയിലേക്ക് നയിക്കുന്നതില്‍ രാജീവ് ചന്ദ്രശേഖര്‍ വളരെ പ്രധാനപ്പെട്ട സംഭാവനകള്‍ ചെയ്ത വ്യക്തിയാണെന്നും അദ്ദേഹം കുറിച്ചു.

രാജ്യസഭാ എംപിയായിരുന്ന കാലത്ത് ഡിജിറ്റല്‍ സ്വകാര്യത, ടെക് പോളിസികളില്‍ ചര്‍ച്ചകള്‍ സംഘടിപ്പിക്കുന്നതില്‍ വളരെ സുപ്രധാന സംഭാവന ചെയ്തതു. കേന്ദ്ര മന്ത്രിയായപ്പോള്‍ സുരക്ഷിതവും വിശ്വസനീയവുമായ ഇന്റര്‍നെറ്റ് ഉറപ്പാക്കുന്നതിനും ഇലക്ട്രോണിക്‌സ് നിര്‍മാണത്തിനും സെമി കണ്ടക്ടര്‍ വ്യവസായ മേഖലയിലെ അതികായന്മാരെ കൊണ്ട് വരുന്നതിലും രാജീവിന്റെ ഇടപെടല്‍ ഉണ്ടായി. മികച്ച ട്രാക്ക് റെക്കോര്‍ഡ് ഉള്ളയാളാണ് അദ്ദേഹമെന്നും ക്രിസ് ഗോപാലകൃഷ്ണന്‍ പറഞ്ഞു.

Top