CMDRF

കാട്ടുപന്നിയുടെ ആക്രമണത്തില്‍ പരിക്കേറ്റ സംഭവം; രണ്ട് പന്നികളെ വെടിവച്ച് കൊന്നു

കാട്ടുപന്നിയുടെ ആക്രമണത്തില്‍ പരിക്കേറ്റ സംഭവം; രണ്ട് പന്നികളെ വെടിവച്ച് കൊന്നു
കാട്ടുപന്നിയുടെ ആക്രമണത്തില്‍ പരിക്കേറ്റ സംഭവം; രണ്ട് പന്നികളെ വെടിവച്ച് കൊന്നു

പാലക്കാട്: വീട്ടുപരിസരത്ത് സ്ത്രീയ്ക്ക് നേരെ കാട്ടുപന്നിയുടെ ക്രൂരമായ ആക്രമണമുണ്ടായത്തിനു പിന്നാലെ കുഴല്‍മന്ദത്ത് രണ്ട് പന്നികളെ വെടിവച്ച് കൊന്നു. വനം വകുപ്പ് ഉദ്യോഗസ്ഥരെത്തിയാണ് പുലര്‍ച്ചെ മൂന്നരയോടെ പന്നികളെ വെടിവച്ച് കൊന്നത്.

ഗുരുതര പരിക്കേറ്റ വെള്ളപ്പുളിക്കളത്തില്‍ കൃഷ്ണന്റെ ഭാര്യ തത്ത (61) തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവരുടെ നില ഗുരുതരമാണെന്നാണ് ലഭിക്കുന്ന വിവരം. ഇന്നലെ രാവിലെയാണ് വീടിന് പുറകില്‍ കരിയിലകള്‍ വൃത്തിയാക്കുന്നതിനിടെ തത്തയെ കാട്ടുപന്നി ആക്രമിക്കുന്നത്. പതിവായി കാട്ടുപന്നി ആക്രമണം നടക്കുന്ന പ്രദേശമാണ് ഇത്. പലതവണ ഈ പ്രശ്‌നമുന്നയിച്ച് നാട്ടുകാര്‍ പരാതിപ്പെട്ടിട്ടുണ്ടെങ്കിലും ഫലമുണ്ടായില്ല.

കുതറിമാറാന്‍ ശ്രമിച്ചെങ്കിലും വലതുകാലില്‍ പന്നി കടിച്ചുപിടിച്ചു. ഏറെനേരം കടിച്ചുപിടിച്ച ശേഷമാണ് പന്നി കടി വിട്ടത്. അപ്പോഴേക്കും കാല്‍മുട്ടിനും കണങ്കാലിനുമിടയിലെ ഏറെ മാംസം നഷ്ടപ്പെട്ടിരുന്നു. തൊഴിലുറപ്പ് തൊഴിലാളിയായ തത്ത കുടുംബത്തിന്റെ ഏക ആശ്രയമാണ്.

Top