CMDRF

പരുക്കേറ്റ ശിഖര്‍ ധവാന്‍ 10 ദിവസം വരെ പുറത്തിരുന്നേക്കും: പഞ്ചാബ് കിംഗ്‌സ് മാനേജ്‌മെന്റ്

പരുക്കേറ്റ ശിഖര്‍ ധവാന്‍ 10 ദിവസം വരെ പുറത്തിരുന്നേക്കും: പഞ്ചാബ് കിംഗ്‌സ് മാനേജ്‌മെന്റ്
പരുക്കേറ്റ ശിഖര്‍ ധവാന്‍ 10 ദിവസം വരെ പുറത്തിരുന്നേക്കും: പഞ്ചാബ് കിംഗ്‌സ് മാനേജ്‌മെന്റ്

രുക്കേറ്റ ശിഖര്‍ ധവാന്‍ 10 ദിവസം വരെ പുറത്തിരുന്നേക്കാമെന്ന് പഞ്ചാബ് കിംഗ്‌സ് മാനേജ്‌മെന്റ്. തോളിനു പരുക്കേറ്റാണ് താരം പുറത്തായതെന്ന് ടീമിന്റെ ക്രിക്കറ്റ് ഡെവലപ്‌മെന്റ് ഹെഡ് സഞ്ജയ് ബംഗാര്‍ പറഞ്ഞു. രാജസ്ഥാന്‍ റോയല്‍സിനെതിരെ ഇന്നലെ നടന്ന മത്സരത്തില്‍ ശിഖര്‍ ധവാന്‍ പരുക്കേറ്റ് പുറത്തായിരുന്നു. സാം കറനാണ് ഇന്നലെ ടീമിനെ നയിച്ചത്.

മത്സരത്തില്‍ പഞ്ചാബ് കിങ്‌സിനെ മൂന്നു വിക്കറ്റിന് രാജസ്ഥാന്‍ റോയല്‍സ് തോല്‍പ്പിച്ചു. പഞ്ചാബ് ഉയര്‍ത്തിയ 148 റണ്‍സ് വിജയലക്ഷ്യം ഒരു പന്ത് മാത്രം ബാക്കി നില്‍ക്കെയാണ് രാജസ്ഥാന്‍ മറികടന്നത്.ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 147 റണ്‍സെടുത്തു. മറുപടി പറഞ്ഞ രാജസ്ഥാന്‍ 19.5 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. പഞ്ചാബിനായി 31 റണ്‍സെടുത്ത അഷുതോഷ് ശര്‍മ്മ ടോപ് സ്‌കോററായി. ജിതേഷ് ശര്‍മ്മ 29 റണ്‍സും സംഭാവന ചെയ്തു.മറുപടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന്‍ അനായാസം ലക്ഷ്യത്തിലേക്ക് നീങ്ങി. പക്ഷേ ഇടയ്ക്ക് വേ?ഗതകുറച്ചത് രാജസ്ഥാന് തിരിച്ചടിയായി.തനൂഷ് കോട്യാന് 24 റണ്‍സെടുക്കാന്‍ 31 പന്ത് വേണ്ടിവന്നു. ജയ്‌സ്വാള്‍ 39 റണ്‍സും സഞ്ജു 18 റണ്‍സും റിയാന്‍ പരാ?ഗ് 23 റണ്‍സുമെടുത്ത് പുറത്തായി. ഒരു വശത്ത് വിക്കറ്റുകള്‍ വീണപ്പോള്‍ പഞ്ചാബ് മത്സരത്തിലേക്ക് തിരികെവന്നു. അവസാന ഓവറുകളില്‍ വെടിക്കെട്ട് ബാറ്റിംഗ് പുറത്തെടുത്ത ഷിമ്രോണ്‍ ഹെറ്റ്മയര്‍ കളം നിറഞ്ഞു. 10 പന്തില്‍ 27 റണ്‍സുമായി ഹെട്‌മെയര്‍ പുറത്താകാതെ നിന്നു.

ഐപിഎലിനു മുന്‍പ് നടന്ന ക്യാപ്റ്റന്‍സ് മീറ്റില്‍ പഞ്ചാബ് കിംഗ്‌സിനെ പ്രതിനിധീകരിച്ച് ജിതേഷ് ശര്‍മ്മയാണ് പങ്കെടുത്തത്. അതുകൊണ്ട് തന്നെ ജിതേഷ് ശര്‍മ്മയാവും വൈസ് ക്യാപ്റ്റന്‍ എന്നായിരുന്നു ധാരണ. എന്നാല്‍, സാം കറനാണ് ഇന്നലെ പഞ്ചാബിനെ നയിച്ചത്. ഇതും സഞ്ജയ് ബംഗാര്‍ വിശദീകരിച്ചു. ജിതേഷ് ശര്‍മ്മയല്ല വൈസ് ക്യാപ്റ്റന്‍ എന്ന് അദ്ദേഹം പറഞ്ഞു. സാം കറന്‍ നാട്ടിലെത്തിയ ഉടനായിരുന്നു ക്യാപ്റ്റന്‍സ് മീറ്റ്. അതുകൊണ്ട് ജിതേഷിനെ ചെന്നൈയിലേക്ക് അയക്കുകയായിരുന്നു. സാം തന്നെയായിരുന്നു സ്റ്റാന്‍ഡ് ഇന്‍ ക്യാപ്റ്റന്‍ എന്നും അദ്ദേഹം പറഞ്ഞു.

Top