CMDRF

പരുക്ക്: നെയ്മറിന് അടുത്ത സീസണിലും മത്സരങ്ങള്‍ നഷ്ടമാവും; വെളിപ്പെടുത്തലുമായി അല്‍ ഹിലാല്‍ പരിശീലകന്‍

റിയാദ്: സൗദി പ്രോ ലീഗില്‍ കളിക്കുന്ന അല്‍ ഹിലാലിൻ്റെ ബ്രസീലിയന്‍ താരം നെയ്മറിന് അടുത്ത സീസണിൻ്റെ തുടക്കത്തിലും ടീമിനായി കളിക്കാനാവില്ലെന്ന് ക്ലബ് പരിശീലകന്‍ ജോര്‍ജ് ജീസസിൻ്റെ വെളിപ്പെടുത്തല്‍. ആഗസ്റ്റിലാണ് സൗദിയില്‍ ലീഗ് ആരംഭിക്കുക. കാല്‍മുട്ടിലെ പരുക്ക് കാരണം കഴിഞ്ഞ ഒക്ടോബറിന് ശേഷം നെയ്മറിന് നഷ്ടമായിരുന്നു. നവംബറില്‍ ശസ്ത്രക്രിയക്ക് വിധേയനായ താരം ഇപ്പോള്‍ വിശ്രമത്തിലാണ്.

അതേസമയം, അല്‍ നസ്‌റിനെ പിന്തള്ളി ടീം സൗദി ലീഗില്‍ 19ാം തവണയും ജേതാക്കളായിരുന്നു. ലീഗില്‍ അല്‍ ഹിലാലിന് രണ്ട് മത്സരങ്ങള്‍ കൂടി ശേഷിക്കുന്നുണ്ട്. അടുത്ത മാസം ആരംഭിക്കുന്ന കോപ അമേരിക്ക ടൂര്‍ണമെൻ്റിനുള്ള ബ്രസീല്‍ ടീമില്‍നിന്നും 32കാരന്‍ പുറത്തായിരുന്നു.

സൂപ്പര്‍ താരങ്ങളായ ലയണല്‍ മെസിക്കും കിലിയന്‍ എംബാപ്പെക്കുമൊപ്പം പി.എസ്.ജിയില്‍ ആയിരുന്ന നെയ്മര്‍ 2023ലാണ് അല്‍ ഹിലാലിലെത്തുന്നത്. 100 ദശലക്ഷം യൂറോയാണ് ഒരു സീസണിലെ നെയ്മറിൻ്റെ പ്രതിഫലം.

Top