തിരുവനന്തപുരം: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ ലാന്‍ഡ് റവന്യു ജോയിന്റ് കമ്മീഷണറുടെ അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് റവന്യു മന്ത്രി കെ രാജന് കൈമാറും. കഴിഞ്ഞ ദിവസം ആണ് റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് റിപ്പോര്‍ട്ട് നല്‍കിയത്. പെട്രോള്‍ പമ്പിന് എന്‍ഒസി നല്‍കിയതില്‍ നവീന്‍ ബാബു കാലതാമസം വരുത്തിയിട്ടില്ലെന്നാണ് കണ്ടെത്തല്‍. നവീന്‍ ബാബു കോഴ വാങ്ങി എന്ന ആക്ഷേപത്തിനും തെളിവില്ല. മരണത്തില്‍ കൂടുതല്‍ അന്വേഷണത്തിന് മന്ത്രി ശുപാര്‍ശ ചെയ്യാന്‍ സാധ്യതയുണ്ട്.
Also Read: ജാതി സെന്‍സസ് നടത്താനൊരുങ്ങി തെലങ്കാന; നവംബറില്‍ പൂര്‍ത്തിയാക്കും
എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യ കേസില്‍ പ്രതി പി.പി ദിവ്യയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ ഉത്തരവ് നാളെ വരും. തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജ് നിസാര്‍ അഹമ്മദാണ് ഉത്തരവ് പറയുക. ദിവ്യ ആസൂത്രിതമായി യാത്രയയപ്പ് യോഗത്തിലെത്തി വ്യക്തിഹത്യ നടത്തിയെന്നും, പ്രേരണക്കുറ്റം നിലനില്‍ക്കുമെന്നുമാണ് പ്രോസിക്യൂഷന്‍ വാദം. ദിവ്യക്കെതിരായ സംഘടനാ നടപടി ചര്‍ച്ച ചെയ്യാന്‍ സിപിഎം ജില്ലാ നേതൃയോഗങ്ങള്‍ ബുധനാഴ്ച ചേരും.