CMDRF

ഒരു നൂറ് നൂറ്റമ്പത് പേരെ വെച്ച് പാര്‍ട്ടി നടത്താനുള്ള സ്ഥലമുണ്ട് അകത്ത്; ഗുണ കേവിനെ കുറിച്ച് ഖാലിദ് റഹ്‌മാന്‍

ഒരു നൂറ് നൂറ്റമ്പത് പേരെ വെച്ച് പാര്‍ട്ടി നടത്താനുള്ള സ്ഥലമുണ്ട് അകത്ത്; ഗുണ കേവിനെ കുറിച്ച് ഖാലിദ് റഹ്‌മാന്‍
ഒരു നൂറ് നൂറ്റമ്പത് പേരെ വെച്ച് പാര്‍ട്ടി നടത്താനുള്ള സ്ഥലമുണ്ട് അകത്ത്; ഗുണ കേവിനെ കുറിച്ച് ഖാലിദ് റഹ്‌മാന്‍

‘മഞ്ഞുമ്മല്‍ ബോയ്‌സ്’ എന്ന ചിത്രത്തിന് ശേഷം കൊടൈക്കനാലും ഗുണ കേവിലേക്കും ജനപ്രവാഹമാണ്. ഇപ്പോഴും ആ ട്രെന്‍ഡിന് കുറവൊന്നും സംഭവിച്ചിട്ടില്ല. ഗുണ കേവ് എന്ന ഡെവിള്‍സ് കിച്ചന്‍ കാണാന്‍ പോകുന്നവരും കൂട്ടുകാരുമൊത്ത് മസനഗുഡി വഴി ഊട്ടി എന്ന ട്രാക്ക് മാറ്റി മഞ്ഞുമ്മല്‍ വഴി കൊടൈക്കനാലിലേക്ക് പോകുന്നവരും നിരവധിയാണ്. എന്നാല്‍ എത്ര ശ്രമിച്ചാലും നിഗൂഢതയുടെ മറവില്‍ ഒളിച്ചിരിക്കുന്ന ഗുണാ കേവിലേക്ക് ഇറങ്ങിച്ചെന്ന് ആസ്വദിക്കാന്‍ കഴിയില്ല എന്നതാണ് യാഥാര്‍ത്ഥ്യം. അതിന് അവസാനമായി സാധിച്ചത് മഞ്ഞുമ്മല്‍ ബോയ്‌സ് സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ക്കും താരങ്ങള്‍ക്കും മാത്രമാണ്.

സിനിമ ഇറങ്ങി മാസങ്ങള്‍ പിന്നിട്ടിട്ടും ഗുഹയിലെ ഓര്‍മ്മകള്‍ വീണ്ടും അയവിറക്കുകയാണ് ടീം. സിനിമയുടെ ഛായാഗ്രാഹകന്‍ ഇംതിയാസ് ഖദീര്‍ കഴിഞ്ഞ ദിവസം പങ്കുവെച്ച ഖാലിദ് റഹ്‌മാന്റെ വീഡിയോ ആണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. ഗുണ കേവില്‍ നിന്നിറങ്ങി വരുന്ന ഖാലിദ് റഹ്‌മാനോട് എങ്ങനെയുണ്ട് എന്ന് ചോദിക്കുമ്പോള്‍ ‘ഒരു നൂറ് നൂറ്റമ്പത് പേരെ വെച്ച് പാര്‍ട്ടി നടത്താനുള്ള സ്ഥലമുണ്ട് അകത്ത്, ഒരു പട്ടിക്കുഞ്ഞിനുമറിയില്ല’ എന്നാണ് ഖാലിദിന്റെ മറുപടി. മഞ്ഞുമ്മല്‍ താരത്തിന് നന്ദി പറഞ്ഞുകൊണ്ട് മറ്റൊരു വീഡിയോ കൂടി ഇംതിയാസ് പങ്കുവെച്ചിട്ടുണ്ട്.

അതേസമയം, ഫെബ്രുവരി 22ന് റിലീസ് ചെയ്ത മഞ്ഞുമ്മല്‍ ബോയ്‌സിന്റെ തെലുങ്ക് ഡബ്ബ്ഡ് വേര്‍ഷന്‍ മികച്ച പ്രതികരണവുമായി പ്രദര്‍ശനം തുടരുകയാണ്. തെലങ്കാന, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളില്‍ ഏപ്രില്‍ ആറ് മുതല്‍ പ്രദര്‍ശനം ആരംഭിച്ച ആദ്യ ദിനം തന്നെ ബുക്ക് മൈ ഷോയിലൂടെ ഏറ്റവും അധികം ടിക്കറ്റുകള്‍ വിറ്റുപോയ തെലുങ്ക് ഡബ്ബ് ചെയ്ത മലയാളം ചിത്രം എന്ന റെക്കോര്‍ഡ് മഞ്ഞുമ്മല്‍ ബോയ്‌സ് സ്വന്തമാക്കി.’ചെറിയ ബഡ്ജറ്റില്‍ മികച്ച ക്വാളിറ്റി സിനിമകള്‍ ഒരുക്കുന്നതില്‍ മലയാളം സിനിമയാണ് ഏറ്റവും മികച്ചത്’ എന്നാണ് തെലുങ്ക് പ്രേക്ഷകര്‍ പറയുന്നത്.

Top