CMDRF

ഡ്രൈ ഡേയില്‍ സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ പരിശോധന

ഡ്രൈ ഡേയില്‍ സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ പരിശോധന
ഡ്രൈ ഡേയില്‍ സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ പരിശോധന

തിരുവനന്തപുരം: ഡ്രൈ ഡേയില്‍ സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ എക്‌സൈസ് നടത്തിയ പരിശോധനകളില്‍ അനധികൃത വില്‍പ്പനയ്ക്കായി സൂക്ഷിച്ച മദ്യവും, ചാരായവും പിടിച്ചെടുത്തു. മാവേലിക്കര താമരക്കുളത്ത് 10.6 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യം സൂക്ഷിച്ചു വച്ച് വില്‍പ്പന നടത്തിയതിന് താമരക്കുളം സ്വദേശി മനോഹരന്‍ (59) എന്നയാള്‍ അറസ്റ്റിലായി. നൂറനാട് എക്‌സൈസ് റേഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ ബി.സുനില്‍ കുമാറും സംഘവുമാണ് മദ്യ ശേഖരം കണ്ടെടുത്തത്. പാലക്കാട് കണ്ണാടി വില്ലേജില്‍ അനധികൃത വില്‍പ്പനയ്ക്കായി വീട്ടില്‍ സൂക്ഷിച്ച 59 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യവും എക്‌സൈസ് പിടികൂടി.

പാലക്കാട് കണ്ണാടി സ്വദേശി രാജനെ (58) അറസ്റ്റ് ചെയ്തു. പാലക്കാട് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ വി.റോബര്‍ട്ടിന്റെ പ്രത്യേക നിര്‍ദ്ദേശ പ്രകാരം പാലക്കാട് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് & ആന്റി നാര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് പ്രിവന്റീവ് ഓഫീസര്‍ ബി.ശ്രീജിത്തും സംഘവും ഒപ്പം എക്‌സൈസ് കമ്മീഷണര്‍ മദ്ധ്യ മേഖല സ്‌ക്വാഡ് ടീമും സംയുക്തമായി നടത്തിയ പരിശോധനയിലാണ് അനധികൃത മദ്യ ശേഖരം കണ്ടെടുത്തത്. തിരുവനന്തപുരം തെറ്റിവിളയില്‍ 15 ലിറ്റര്‍ ചാരായവുമായി മനോഹരന്‍ എന്നയാള്‍ പിടിയിലായി. തിരുവനന്തപുരം എക്സൈസ് എന്‍ഫോഴ്സ്മെന്റ് & ആന്റി നാര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡിലെ അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ രാജേഷ് കുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

Top